#2024predictions |2024 -ൽ എന്തെല്ലാം സംഭവിക്കും? 100 വർഷം പഴക്കമുള്ള പത്രത്തിലെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ

#2024predictions |2024 -ൽ എന്തെല്ലാം സംഭവിക്കും? 100 വർഷം പഴക്കമുള്ള പത്രത്തിലെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ
Jan 26, 2024 02:32 PM | By Susmitha Surendran

പ്രവചനങ്ങൾ ആളുകൾ എപ്പോഴും കൗതുകത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ്. അത്തരത്തിൽ 2024 -നെ കുറിച്ചുള്ള ചില പ്രവചനങ്ങൾ 100 വർഷങ്ങൾക്ക് മുമ്പ് ഒരു പത്രത്തിൽ വന്നിരുന്നു. അവയിൽ ചിലതൊക്കെ ശരിയായിട്ടുമുണ്ട്. ഇപ്പോൾ അതിലൊരു പത്രക്കുറിപ്പാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

1924 -ൽ, 100 വർഷത്തിനുള്ളിൽ ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നത് പത്രങ്ങളിൽ വളരെ പ്രചാരമുള്ള ഒരു പ്രവണതയായിരുന്നുവത്രേ.

ആ പ്രവചനം നടന്ന് 100 വർഷത്തിലെത്തി നിൽക്കുമ്പോൾ, കാനഡയിലെ കാൽഗറി സർവകലാശാലയിലെ ഗവേഷകനായ പോൾ ഫെയറി ആണ് ഇപ്പോൾ 1924 -ലെ ഒരു പത്രത്തിലെ പ്രവചനത്തിൻ്റെ ക്ലിപ്പിംഗ് X-ൽ പങ്കുവെച്ചത്.

2024 ഓടെ കുതിരകൾക്ക് വംശനാശം സംഭവിച്ചേക്കുമെന്ന് പത്രം അവകാശപ്പെടുന്നു. എന്നാൽ, അവ പൂർണ്ണമായും അപ്രത്യക്ഷമാകുമോ ഇല്ലയോ എന്ന് ഉറപ്പില്ലെന്നും കുറിപ്പിൽ പറയുന്നു.

വാഹനങ്ങളുടെ എണ്ണം കൂടുമെന്നാണ് മറ്റൊരു പ്രവചനം. പോഡ്‌കാസ്റ്റുകൾ വളരെ ജനപ്രിയമാകുമെന്നും മനുഷ്യൻ്റെ ആയുസ്സ് 100 വയസ്സ് വരെ ആയിരിക്കുമെന്നും 75 വയസ്സ് പ്രായമുള്ളവരെ ചെറുപ്പമായി കണക്കാക്കുമെന്നും പ്രവചനത്തിൽ പറയുന്നു.

വീടുകളെക്കാൾ കൂടുതലായി 100 നിലകളുള്ള ഫ്ലാറ്റുകളുടെ ബ്ലോക്കുകൾ നിർമ്മിക്കപ്പെടുമെന്നും ഫോട്ടോഗ്രാഫുകൾക്ക് പകരം ആൽബങ്ങൾ വീഡിയോകളായി ചിത്രീകരിക്കപ്പെടുമെന്നും അന്ന് പ്രവചിച്ചിരുന്നു.

സിനിമകൾ ലോകസമാധാനം കൊണ്ടുവരുമെന്നും അത് ഒരു സാർവത്രിക ഭാഷയായി മാറുമെന്നും പരിഷ്കൃത ലോകത്തിലെ സംഘർഷം ഇല്ലാതാക്കുമെന്നും പ്രവചനത്തിൽ പറയുന്നു.

തീവണ്ടികൾ രണ്ടോ മൂന്നോ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുമെന്നും സിനിമാ തിയേറ്ററുകൾ ഉണ്ടാകുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. ആളുകൾ വീട്ടിലിരുന്ന് സിനിമ കാണുമെന്നും പറയുന്നുണ്ട്. 2024 ഓടെ ആളുകൾ ഗ്രഹങ്ങളിൽ നിന്ന് ഗ്രഹങ്ങളിലേക്ക് കുതിക്കുമെന്നും ഈ പ്രവചനകുറിപ്പിൽ പറയുന്നുണ്ട്.

#happen #2024? #Shocking #Predictions #100YearOld #Newspaper

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-