(moviemax.in) സ്പൈഡര്‍ മാന്‍ , ബാറ്റ് മാൻ, അയേണ്‍ മാന്‍, തോര്‍, ഹള്‍ക്ക് തുടങ്ങിയ അമാനുഷിക കഴിവുകളുള്ള സൂപ്പർഹീറോകൾ ലോകമെമ്പാടും അറിയപ്പെടുമ്പോൾ അവർക്കിടയിലാണ് തനിമലയാളം സംസാരിക്കുന്ന നാടൻ സൂപ്പർഹീറോയായി മിന്നൽ മുരളിയുടെ വരവ്.
ഫിറ്റ്നസ്സിനു പ്രാധാന്യം നൽകുന്ന, കായികാഭ്യാസങ്ങൾകൊണ്ട് വിസ്മയിപ്പിക്കുന്ന നടൻ ടൊവിനോയും മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഒരു സൂപ്പർ ഹീറോ തന്നെയാണിന്ന്. ടൊവിനോയുടെ ഇൻസ്റ്റഗ്രാം വീഡിയോകൾക്കു താഴെ പലപ്പോഴും കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണാറുള്ളത്.
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ' നടികർ തിലകം' എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചടങ്ങിൽ നിന്നുള്ള ടൊവിനോയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഇരിക്കുന്ന സോഫ, ഇരുന്നുകൊണ്ടു തന്നെ ഈസിയായി മുന്നോട്ട് വലിച്ചിടുന്ന ടൊവിനോയെ ആണ് വീഡിയോയിൽ കാണാനാവുക. പ്രഭു, സൗബിൻ ഷാഹിർ എന്നിവരെയും കാണാം.

കൊച്ചിയിലെ, കൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പോസ്റ്റർ റിലീസ് ചടങ്ങ് നാടകീയമായ ചില മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ചു. തെന്നിന്ത്യയിലെ പ്രശസ്ത നടനും നടികർതിലകം ശിവാജി ഗണേശൻ്റെ മകനുമായ പ്രഭുവും ചടങ്ങിനെത്തിയിരുന്നു. ശിവാജി ഗണേശന്റെ വിശേഷണമായ നടികർ തിലകം എന്ന പേരിൽ ചിത്രം ഒരുക്കുന്നതിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു.
ആ വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ പേര് നടികർ എന്നാക്കി മാറ്റിയിരിക്കുകയാണ്. " ഒരു ദിവസം പ്രഭു സാറിൻ്റെ ഒരു ഫോൺ കോൾ എനിക്കു വന്നു. മലയാളത്തിൽ നടികർതിലകം എന്ന പേരിൽ ഒരു സിനിമ നടക്കുന്നു.
നടികർതിലകം എന്ന പേര് തൻ്റെ അച്ഛന് പ്രേക്ഷകർ നൽകിയ പേരാണ്. ആ പേര് വിഭജിച്ചു പോകുന്നത് ശരിയല്ല, പറ്റുമെങ്കിൽ അതൊന്നു മാറ്റിത്തരാനുള്ള സൗകര്യം ചെയ്തു തരുമോയെന്നായിരുന്നു ആ ഫോൺ കോളിൻ്റെ ഉള്ളടക്കം.
അതിനു മറുപടിയായി താൻ പറഞ്ഞത് ഇങ്ങനെ ആ സിനിമ സംവിധാനം ചെയ്യുന്നത് എൻ്റെ മകനാണ്. ഇത് അദ്ദേഹം പ്രതീക്ഷിച്ചതായിരുന്നില്ല. അവർക്കു ബുദ്ധിമുട്ടില്ലങ്കിൽ മതി എന്നും പറഞ്ഞു.
കൂടാതെ ഒരു മെസ്സേജും അയച്ചു. നടികർതിലകം ഷൂട്ടിംഗ് അപ്പോൾ കാഷ്മീരിൽ നടക്കുകയായിരുന്നു. അവരുമായി സംസാരിച്ച് മറുപടിക്കായി ഒരാഴ്ച്ചത്തെ സമയം ഞാൻ പ്രഭുസാറിനോട് ചോദിച്ചു. കാശ്മീരിൽ എനിക്കും പോകേണ്ടതുണ്ട്. അത് അടുത്ത ആഴ്ച്ചയിലാണ് എനിക്ക്. അവിടെച്ചെന്ന് നേരിൽ അവരുമായി സംസാരിക്കണം.
എന്നാൽ ഞാൻ പിറ്റേ ദിവസം തന്നെ കാശ്മീരിലേക്കു പോയി. സംവിധായകനും, നിർമ്മാതാക്കളുമായി സംസാരിച്ചു. ജീൻ പറഞ്ഞത് പപ്പാ.. നമുക്ക് പേരു മാറ്റാം. അവരുടെ ഒരു വിഷമം നമ്മൾ കാണാതിരിക്കരുത്..
ഒരു ശാപം വരുത്തിവയ്ക്കണ്ട. നമുക്കു പുതിയ പേര് നമുക്കു കണ്ടുപിടിക്കാം. അപ്പോൾത്തന്നെ ഞാൻ പ്രഭു സാറിനെ വിളിച്ച് ഈ വിവരം പറയുകയും കൂടെ ഒരു റിക്വസ്റ്റും നടത്തി -പുതിയ പേരിടുമ്പോൾ അത് സാറിൻ്റെ നാവിൽ നിന്നുതന്നെ വേണമെന്നായിരുന്നു അത്.
ആ വാക്കാണ് ഇന്ന് ഇവിടെ ഇങ്ങനെയൊരു ചടങ്ങ് അരങ്ങേറാൻ കാരണമായത്. അദ്ദേഹം സ്റ്റേജിലെത്തി പുതിയ പേര് പ്രഖ്യാപിച്ചു. നടികർ ഇതാണ് പുതിയ പേര്," ചിത്രത്തിന്റെ പേരു മാറ്റത്തെ കുറിച്ച് ലാലിന്റെ വാക്കുകളിങ്ങനെ.
#little #lightning #flashed #tovinothomas #nadikar #thilakam #movie #firs t#look #launc


































