#abhayahiranmayi | 'അവർക്കറിയാത്ത എന്റെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കുന്നത്'; സൈബർ ആക്രമണത്തെ കുറിച്ച് അഭയ ഹിരണ്മയി

#abhayahiranmayi  | 'അവർക്കറിയാത്ത എന്റെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കുന്നത്'; സൈബർ ആക്രമണത്തെ കുറിച്ച് അഭയ ഹിരണ്മയി
2024-01-24T20:01:00 | By Athira V

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ചും സോഷ്യൽ മീഡിയ ബുള്ളിയിങ്ങിനെ കുറിച്ചും ഗായികയായ അഭയ ഹിരണ്മയി. തന്റെ ജീവിതത്തെ കുറിച്ച് അറിയാത്തവരാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും ചില കമന്റുകൾക്ക് താൻ മറുപടി കൊടുക്കാറുണ്ടെന്നും അഭയ പറഞ്ഞു.

ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സമയത്ത് ആശങ്കയുണ്ടായിരുന്നതായും പിന്തിരിപ്പിക്കാൻ നിരവധി തവണ ശ്രമിച്ചതായും അഭയയുടെ അമ്മ പറഞ്ഞു. റിപ്പോർട്ടർ ടിവിയിൽ സംപ്രേക്ഷണം ചെയ്ത എഡിറ്റേഴ്സ് ബ്രേക്ക്ഫാസ്റ്റ് ഷോയിലായിരുന്നു ഗായികയുടെയും അമ്മയുടേയും പ്രതികരണം.

'അഭയ ഗോപിസുന്ദറുമൊത്ത് ലിവിങ് റിലേഷൻഷിപ്പിൽ നിൽക്കുന്നതിൽ ആശങ്കയുണ്ടായിരുന്നു. എങ്ങനെയായിരിക്കും എന്നറിയില്ലായിരുന്നു.

ഒരുപാട് തവണ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു,' അഭയയുടെ അമ്മ പറഞ്ഞു. എന്നാൽ താൻ ഇതിൽ ഉറച്ച തീരുമാനമാണ് എടുത്തിരുന്നത്. കൃത്യമായ ഒരു കുടുംബ ജീവിതമാണ് തങ്ങൾ നയിക്കുന്നത് എന്ന് മാതാപിതാക്കളെ കാണിച്ചു കൊടുത്തതായും അഭയ പ്രതികരിച്ചു.

'എപ്പോഴാണോ എനിക്ക് താല്പര്യമില്ലാത്ത ഒരു സന്ദർഭമുണ്ടാവുക, അപ്പോൾ വീട്ടിലേക്ക് തിരിച്ചുവരാമെന്ന് ലിവിങ് റിലേഷനിലായിരുന്ന സമയത്ത്, അമ്മ എന്നോട് പലപ്പോഴും പറഞ്ഞിരുന്നു. പിരിഞ്ഞതിന് ശേഷം മാനസികമായി ഞാൻ സ്വതന്ത്രയായി.

ചില സന്ദർഭങ്ങളിൽ വ്യക്തികൾ വളരും. ഞാൻ ഒരു 20,21 വയസിലാണ് അദ്ദേഹവുമായി ജീവിക്കാൻ തുടങ്ങിയത്. അദ്ദേഹം 30-ാം വയസിലും. അതുകൊണ്ട് തന്നെ വളരുംതോറും ഇരുവരുടെയും കാഴ്ച്ചപ്പാടുകളിൽ വ്യത്യാസം ഉണ്ടാകാം.

സോഷ്യൽ മീഡയ ബുള്ളിയിങ്ങിനെ കുറിച്ച് താരം പറഞ്ഞതിങ്ങനെ, 'അവർക്കറിയാത്ത എന്റെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പ്രതികരണങ്ങൾ ചിലതൊക്കെ വായിക്കാറുണ്ട്. അതും എനിക്ക് വിനോദത്തിനായി സമയമുണ്ടെങ്കിൽ. മറുപടിയും കൊടുക്കാറുണ്ട്. അല്ലാത്ത സമയങ്ങളിൽ ഞാൻ എന്റെ കാര്യങ്ങളിലായിരിക്കും.

അടുത്തുള്ള സുഹൃത്തുക്കളെ പോലും ആ സമയത്ത് മനസിലാക്കാൻ സാധിച്ചു', അഭയ പറഞ്ഞു.അഭിപ്രായവ്യത്യസങ്ങളുണ്ടാകാം. ഒരു കുടുംബ ജീവിതമായി മുന്നോട്ട് പോകുമ്പോൾ അത് മനസിലാക്കി കൊണ്ടു പോവുക, അല്ലെങ്കിൽ അത് ഒരുമിച്ച് തീരുമാനമെടുത്ത് മാറുകയാണ് വേണ്ടത്,' അഭയ വ്യക്തമാക്കി.



Content Highlight: #abhayahiranmayi #about #social #media #bullying

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup