#viral | അച്ഛാ എന്ന് വിളിച്ചിരുന്നയാൾ അച്ഛനല്ല, 36 -ാം പിറന്നാളിന് അമ്മ വെളിപ്പെടുത്തിയ വിവരം കേട്ട് തകർന്ന് മകൾ

#viral | അച്ഛാ എന്ന് വിളിച്ചിരുന്നയാൾ അച്ഛനല്ല, 36 -ാം പിറന്നാളിന് അമ്മ വെളിപ്പെടുത്തിയ വിവരം കേട്ട് തകർന്ന് മകൾ
Jan 24, 2024 02:55 PM | By Susmitha Surendran

36 വയസ്സുവരെ സ്വന്തം അച്ഛനാണ് എന്ന് കരുതിയിരുന്നയാൾ തന്റെ ശരിക്കുമുള്ള അച്ഛനല്ല എന്ന് തിരിച്ചറിയുക. വളരെയേറെ വേദനാജനകമായ അനുഭവമായിരിക്കും അല്ലേ? അങ്ങനെ ഒരനുഭവമുണ്ടായത് അറ്റ്ലാ‍ന്റയിൽ നിന്നുള്ള ടിഫാനി ​ഗാർഡ്‍നെർ എന്ന സ്ത്രീക്കാണ്.

ടിഫാനിക്ക് നാല് വയസുള്ളപ്പോഴാണ് അസുഖത്തെ തുടർന്ന് അവളുടെ അച്ഛൻ മരിക്കുന്നത്. പിന്നാലെ, അവളുടെ അമ്മ മറ്റൊരു വിവാഹം കഴിച്ചു. അങ്ങനെ മരിച്ചുപോയ അച്ഛനെ തന്റെ ശരിക്കുമുള്ള അച്ഛനായും അമ്മയുടെ രണ്ടാം ഭർത്താവിനെ രണ്ടാനച്ഛനായും അവൾ കണ്ടുതുടങ്ങി.

എന്നാൽ, ടിഫാനിയുടെ 36 -ാം പിറന്നാളിന് തൊട്ടുമുമ്പാണ് അമ്മ അവളോട് ആ സത്യം വെളിപ്പെടുത്തിയത്. ടിഫാനി കരുതിയിരിക്കുന്നത് തെറ്റാണ്. അവളുടെ അച്ഛൻ ശരിക്കും അവളുടെ അമ്മയുടെ ആദ്യത്തെ ഭർത്താവല്ല.

ഒരു അപകടത്തെ തുടർന്ന് അദ്ദേഹത്തിന് അച്ഛനാവാൻ സാധിക്കാതെയായതിനാൽ അവർ‌ ഒരു ബീജദാതാവിനെ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് ടിഫാനിയുടെ അമ്മ ​ഗർഭം ധരിക്കുന്നതും ടിഫാനി ജനിക്കുന്നതും. 36 വർഷം താൻ ആരെയാണോ തന്റെ അച്ഛനായി കരുതിയിരുന്നത് അയാൾ തന്റെ അച്ഛനായിരുന്നില്ല എന്ന വിവരം ടിഫാനിയെ തകർത്തു കളഞ്ഞു.

ബീജദാതാക്കളുടെ വിവരം രഹസ്യമായി സൂക്ഷിക്കണം എന്നാണ് നിയമം. എന്നാൽ, അറ്റ്‍ലാന്റ പോലെ ഒരിടത്ത്, എല്ലാവരും ഡിഎൻഎ ടെസ്റ്റുകൾ നടത്തുകയും രേഖകൾ സൂക്ഷിക്കുകയും ചെയ്യുന്നൊരിടത്ത് തങ്ങളുടെ വേരുകൾ കണ്ടെത്തുക എന്നത് വളരെ എളുപ്പമായിരുന്നു.

ടിഫാനിയും ഡിഎൻഎ ടെസ്റ്റ് നടത്തി. ഓൺലൈനിൽ തനിക്ക് മാച്ചാവുന്ന ഡിഎൻഎ തിരഞ്ഞു. ഒടുവിൽ അവൾ ഒരാളെ കണ്ടെത്തി. അത് അവളുടെ അച്ഛന്റെ മകനായിരുന്നു, അവളുടെ അർദ്ധസഹോദരൻ. അയാൾ വഴി അവൾ തന്റെ അച്ഛനേയും കണ്ടെത്തി.

എന്നാൽ, ഒരുതരത്തിലും അവളെ കാണാൻ അയാൾ തയ്യാറായിരുന്നില്ല. ഒടുവിൽ ഒരുപാട് അപേക്ഷകൾക്ക് ശേഷം അയാൾ ടിഫാനിയെ കാണാൻ സമ്മതിച്ചു.

അങ്ങനെ അവർ പരസ്പരം കണ്ടു. എന്നാൽ, ബീജദാനത്തിലൂടെ പിറന്ന മകൾ തങ്ങളുടെ കുടുംബത്തിലേക്ക് കടന്നുവരുന്നത് അവളുടെ അച്ഛന്റെ വീട്ടിലെ ആരും ഇഷ്ടപ്പെട്ടില്ല.

ഒരിക്കലും ഇനി അയാളെ കാണാനോ അവരുമായി ബന്ധം സ്ഥാപിക്കാനോ ശ്രമിക്കരുത് എന്നും അവർ ടിഫാനിയോട് ആവശ്യപ്പെട്ടു. അങ്ങനെ അവൾക്ക് അച്ഛനുമായും ആ കുടുംബവുമായുമുള്ള ബന്ധം എന്നേക്കുമായി നഷ്ടപ്പെട്ടു.

36 വയസ്സ് വരെ തന്റെ അച്ഛൻ ആരാണ് എന്ന് അറിയാതെയാണ് താൻ ജീവിച്ചത് എന്ന സത്യം എന്നും ടിഫാനിക്ക് ഒരു വേ​ദനയായി തുടരുകയാണ്.

#Daughter #devastated #after #hearing #information #revealed #her #mother #her #6th #birthday

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-