ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞു. ഒരിക്കൽ അവർക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ് മാറ്റിനിർത്തിയിരുന്ന എല്ലാ ജോലികളും ഇന്ന് സ്ത്രീകൾ ചെയ്യുന്നുണ്ട്. അതിലൊന്നാണ് ഡ്രൈവർമാരുടെ ജോലി.
ഹെവി വാഹനങ്ങൾ പോലും ഇന്ന് സ്ത്രീകൾ ഓടിക്കുന്നുണ്ട്. അവർ വിമാനം പറത്തുന്നുണ്ട്. എന്നിരുന്നാൽ പോലും ഇവരെല്ലാം എണ്ണത്തിൽ കുറവാണ്. എന്തായാലും, ബംഗളൂരു നഗരത്തിൽ ഒരു പെൺ ഓട്ടോഡ്രൈവറെ കണ്ട ഒരു യുവതിയുടെ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പോസ്റ്റിൽ യുവതി പറയുന്നത്, 'താൻ ആദ്യമായി ബംഗളൂരു നഗരത്തിൽ ഒരു വനിതാ ഡ്രൈവർ ഓടിക്കുന്ന ഓട്ടോയിൽ കയറി. അത് തനിക്ക് സന്തോഷം തരുന്നു' എന്നാണ്. ഓട്ടോയിൽ നിന്നുള്ള ചിത്രവും യുവതി പങ്കുവച്ചിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ യുവതിയുടെ പോസ്റ്റ് വൈറലായി.
നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളും റിയാക്ഷനുകളുമായി എത്തിയത്. വനിതാ ഡ്രൈവർമാരുള്ള ഓട്ടോയിൽ കയറുന്നത് കൂടുതൽ സുരക്ഷിതത്വബോധം തരും എന്നായിരുന്നു ഭൂരിഭാഗം ആളുകളുടെയും പ്രതികരണം.
https://x.com/prakritea17/status/1746190757143392545?s=20
'ചെന്നൈ ഫോറം മാളിനടുത്ത് ഇതുപോലെ ഒരു വനിതാ ഡ്രൈവറുണ്ട്. എപ്പോഴൊക്കെ താൻ കുടുംബത്തോടൊപ്പം അവിടെ പോകാറുണ്ടോ അപ്പോഴൊക്കെ താൻ അവർക്ക് വേണ്ടി തിരയാറുണ്ട്. അവർ മെല്ലെയാണ് ഡ്രൈവ് ചെയ്യുന്നത്. എന്റെ മകൾക്കൊപ്പം കൂട്ടുകൂടുകയും ചെയ്യും' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
'താൻ നവി മുംബൈയിലെ കോളേജിൽ പോകുന്ന സമയത്ത് അവിടെ സ്ത്രീകൾ ഓടിക്കുന്ന ഓട്ടോകളുടെ പ്രത്യേക ക്യൂ ഉണ്ടായിരുന്നു. ആ ഓട്ടോകളുടെ നിറങ്ങൾ വ്യത്യസ്തമായിരുന്നു, ഡ്രൈവർമാരെല്ലാം വളരെ സ്വീറ്റ് ആൻഡ് നൈസ് ആയിരുന്നു. എന്നെയും അത് സന്തോഷിപ്പിച്ചിട്ടുണ്ടായിരുന്നു' എന്നാണ് മറ്റൊരു യൂസർ കമന്റ് ചെയ്തത്.
#womans #post #about #woman #autorickshaw #driver #bengaluru
































.jpeg)
