രഞ്ജിനി വീണ്ടും ബിഗ്‌സ്ക്രീനിലേക്ക് ധ്യാനും അജുവും പ്രധാന കഥാപാത്രങ്ങള്‍

രഞ്ജിനി വീണ്ടും ബിഗ്‌സ്ക്രീനിലേക്ക് ധ്യാനും അജുവും പ്രധാന കഥാപാത്രങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

മിനിസ്ക്രീന്‍  പ്രേക്ഷകരുടെ പ്രിയപ്പെട്ട  അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയ രഞ്ജിനി വളരെ പെട്ടെന്ന് തന്നെ മിനിസ്ക്രീനിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിൽ രഞ്ജിനി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രഞ്ജിനി ഹരിദാസ് വീണ്ടും സിനിമയിൽ എത്തുകയാണ്.

ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ് എന്ന ചിത്രത്തിലാണ് രഞ്ജിനിയും എത്തുന്നത്. അതിഥി വേഷത്തിലാകും നടി എത്തുക.ടൈസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.


ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയില്‍ ഏറെ പരിചയവും നേടിയ മാക്‌സ് വെല്‍ ജോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തന്‍വി റാം ആണ് നായികയായി എത്തുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്.ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേര് ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തുകയാണ്.


നോട്ടു നിരോധനം, ഓഖിദുരന്തം, വെള്ളപ്പൊക്കം, കൊറോണ ഇതിനെയെല്ലാം ചിത്രത്തിൽ ചർച്ചയാകുന്നുണ്ട്,ധ്യാൻ, അജു എന്നിവർക്കൊപ്പം ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, അഹമ്മദ് സിദ്ദിഖ് അലന്‍സിയര്‍, ജോണി ആന്റ ണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, രമേഷ് പിഷാരടി, ലെന, സരയൂ ദിപ്തി, നീനാ കുറുപ്പ്, ദീപ്തി കല്യാണി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

രഞ്ജിനിക്കൊപ്പം നടൻ സണ്ണിവെയ്നും അതിഥി വേഷത്തിലെത്തുന്നുണ്ട്.2011 ൽ പുറത്തിറങ്ങിയ ചൈന ടൗണിലാണ് രഞ്ജിനി ആദ്യമായി അതിഥി വേഷത്തിലെത്തിയത്. പിന്നീട് തൽസമയം ഒരു പെൺകുട്ടി,എൻട്രി,വാട്ട് ദ എഫ് (WTF),ഒറ്റ ഒരുത്തിയും ശരിയല്ല തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്ത് സജീവമാണ് രഞ്ജിനി.

Ranjini Haridas is the favorite presenter of the miniscreen audience. Ranjini reached the living room of the audience through English mixed Malayalam and soon found her place on the miniscreen.

Next TV

Related Stories
നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

Jan 14, 2026 03:31 PM

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന്...

Read More >>
Top Stories