പലതരം വിചിത്രങ്ങളായ ചോദ്യങ്ങളും സംശയങ്ങളുമൊക്കെ ഉയർന്നുവരുന്ന ഒരു പ്ലാറ്റ്‍ഫോമാണ് റെഡ്ഡിറ്റ്. ഇവിടെ യൂസർമാർ പലപ്പോഴും തങ്ങളുടെ പല സംശയങ്ങളും ചോദിക്കാറുണ്ട്. അതുപോലെ ഒരാൾ ചോദിച്ച ചോദ്യത്തിനടിയിൽ ഇപ്പോൾ വലിയ ചർച്ചകൾ നടക്കുകയാണ്. ചോദ്യമിതാണ്, 'എന്റെ കാമുകി ചെറിയ കുട്ടികളെ പോലെ കൊഞ്ചി സംസാരിക്കുന്നു. ഇത് കൂടുതൽ അടുപ്പമുള്ളതുകൊണ്ടാണോ, അതോ എന്തെങ്കിലും അപകടമാണോ?'
ഏതായാലും യുവാവിന്റെ ചോദ്യം കേട്ട് ഉത്തരം നൽകി സഹായിക്കാൻ ഒരുപാട് പേരെത്തിയിട്ടുണ്ട്. 30 -കാരനായ യുവാവാണ് തന്റെ പ്രണയത്തിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതകൾ റെഡ്ഡിറ്റിൽ പങ്കുവച്ചത്. ഇയാൾ പറയുന്നത് തന്നോട് സംസാരിക്കുമ്പോഴെല്ലാം കാമുകി മനപ്പൂർവം കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ സംസാരിക്കുന്നു എന്നാണ്.
ഇത് കേൾക്കുന്നതോടെ താൻ വളരെ ആശങ്കയിലാവുന്നു എന്നും യുവാവ് പറയുന്നു. ഇത് തങ്ങളുടെ ബന്ധത്തെ ബാധിക്കുമോ? ബന്ധം അവസാനിപ്പിക്കേണ്ടി വരുമോ എന്നെല്ലാമാണ് യുവാവിന്റെ സംശയം. ആ സംശയം ദുരീകരിക്കാൻ തന്നെ സഹായിക്കണം എന്നും യുവാവ് അപേക്ഷിക്കുന്നുണ്ട്.
യുവാവിന്റെ പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. കാമുകി കുഞ്ഞിനെപ്പോലെ കൊഞ്ചി സംസാരിക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ ഇപ്പോൾ തന്നെ ഈ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എങ്ങനെ ഇത്രയും നാൾ അത് സഹിച്ചു നിന്നു എന്നും ചിലർ ചോദിച്ചു. എന്നാൽ, ചിലർ ചോദിച്ചത്, കാമുകി കുഞ്ഞുങ്ങളെ പോലെ സംസാരിക്കുന്നത് ക്യൂട്ട് അല്ലേ എന്നാണ്.
അതേമസമയം, 'ബേബി ടോക്ക്', അതായത് കുട്ടികളെ പോലെ സംസാരിക്കുന്നത് സൂചിപ്പിക്കുന്നത് പങ്കാളിക്ക് നിങ്ങളോടുള്ള ഗാഢമായ അടുപ്പമാണ് എന്നാണ് റിലേഷൻഷിപ്പ് സൈക്കോളജിയിൽ സ്പെഷ്യലിസ്റ്റായ ഡോ. അന്റോണിയ ഹാൾ പറയുന്നത് എന്ന് എൻബിസി ന്യൂസ് എഴുതുന്നു. ബേബി ടോക്കിലൂടെ പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിക്കും. അവരുടെ ബന്ധം വളരുന്നു എന്നതിന്റെയും, അവർക്ക് പരസ്പരമുള്ള ആഗ്രഹത്തിന്റെയും സൂചനയാണ് ഈ ബേബി ടോക്ക് എന്നാണ് അന്റോണിയ ഹാൾ പറയുന്നത്.
#man #confused #about #girlfriends #baby #talk #asking #reddit #help
































.jpeg)
