ചൈനയിലെ ഷാങ്ഹായിൽ 25 -കാരിയായ യുവതി മുത്തശ്ശിയുടെ സ്വത്തുക്കളിൽ തനിക്കും അവകാശം വേണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്തു. മുത്തശ്ശിയുടെ പേരിലുള്ള അപ്പാർട്ട്മെൻറ് വിറ്റ് കിട്ടുന്ന പണത്തിൽ മൂന്നിലൊന്ന് തനിക്ക് നൽകണമെന്നാണ് യുവതിയുടെ ആവശ്യം. ആ പണം ഉപയോഗിച്ച് തനിക്ക് വിദേശ പഠനം നടത്തണമെന്നും യുവതി കോടതിയിൽ അറിയിച്ചു.
പത്ത് വർഷം മുമ്പ് സർക്കാരിൽ നിന്നും സഹായമായി ലഭിച്ചതാണ് മുത്തശ്ശിയുടെ പേരിലുള്ള അപ്പാർട്ട്മെൻറ്. പിന്നീട് പെൺകുട്ടിയുടെ മാതാപിതാക്കൾ ആ അപ്പാർട്ട്മെൻറ് തങ്ങളുടെ പേരിലും പെൺകുട്ടിയുടെ പേരിലേക്കും ആക്കി മാറ്റി. അതുകൊണ്ടുതന്നെ തൻറെ പേരിലുള്ള സ്വത്തിൽ തനിക്കും അവകാശമുണ്ടെന്നും അപ്പാർട്ട്മെൻറ് എത്രയും വേഗത്തിൽ വിൽപ്പന നടത്തി ലഭിക്കുന്ന പണത്തിൽ മൂന്നിൽ ഒരു ഭാഗം തനിക്ക് നൽകണമെന്നാണ് യുവതിയുടെ ആവശ്യം.
എന്നാൽ മുത്തശ്ശിയുടെ മരണശേഷം അല്ലാതെ അപ്പാർട്ട്മെൻറ് വിൽക്കാൻ തയ്യാറല്ല എന്നാണ് യുവതിയുടെ മാതാപിതാക്കൾ പറയുന്നത്. മകളുടെ പഠനത്തിനും മറ്റു കടബാധ്യതകൾ തീർക്കുന്നതിനുമായി തങ്ങൾ 58 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു എന്നും അവർ പറയുന്നു. വിദേശ പഠനത്തിനായി കോളേജിൽ പ്രവേശനം വാങ്ങിച്ചു നൽകിയതും തങ്ങളാണെന്ന് മാതാപിതാക്കൾ കോടതിയെ ബോധിപ്പിച്ചു. ഇതിനെതിരെയാണ് 25 കാരി കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാൽ, കേസ് പരിഗണിച്ച ഷാങ്ഹായ് ബോഷാൻ പീപ്പിൾസ് കോടതി യുവതിയുടെ പരാതി തള്ളിക്കളയുകയും കുടുംബം ഒത്തൊരുമയോടെ ജീവിക്കുന്നിടത്തോളം കാലം സ്വത്ത് പങ്കുവെക്കേണ്ടതില്ല എന്ന് വിധിപ്രസ്താവം പുറപ്പെടുവിക്കുകയും ചെയ്തു. മാത്രമല്ല ഇപ്പോൾ അപ്പാർട്ട്മെന്‍റ് വിറ്റാൽ പ്രായമായ മുത്തശ്ശിക്ക് താമസിക്കാൻ മറ്റൊരു ഇടമില്ലാതെ വരും എന്നും കോടതി ചൂണ്ടിക്കാണിച്ചു.
#She #wants #her #grandmother #property #what #young #woman #did #her #parents































.jpeg)
