പാസ്സ് വേർഡിന് തുടക്കമായി

പാസ്സ് വേർഡിന് തുടക്കമായി
2021-10-04T21:49:00 | By Truevision Admin

ജെറോമാ ഇന്റർനാഷണലിന്റെ ബാനറിൽ ജീനാ ജോമോൻ നിർമ്മിക്കുന്ന "പാസ്സ് വേർഡ്" എന്ന ചിത്രം മഞ്‌ജീത് ദിവാകർ സംവിധാനം ചെയ്യുന്നു. മോൻസി സ്കറിയ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റർ, തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ വെച്ച് ക്രൈംബ്രാഞ്ച് ഐജിപി ശ്രീജിത്ത് ഐപിഎസ് പ്രകാശനം ചെയ്തു.

ചടങ്ങിൽ നടൻ ജോസ് മുഖ്യാതിഥിയായിരുന്നു. ഒപ്പം മലയാളത്തിലെ പ്രശസ്തരായ അൻപതോളം താരങ്ങളുടെ എഫ് ബി പേജിലൂടെയും പോസ്റ്റർ റിലീസ് ചെയ്തു.തിരകളുടെ രഹസ്യങ്ങൾ' എന്ന ടാഗ്‌ലൈനോടെ അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ചാണ് ചിത്രീകരണം.

സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വർഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളിലേക്കും ബാധിക്കുന്നു. ഒളിപ്പിച്ചു വെയ്ക്കുന്ന ചില രഹസ്യങ്ങൾ കണ്ടെത്താനായി ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ കൂടി എത്തുമ്പോൾ ത്രില്ലർ മനോഭാവത്തോടെ ചിത്രം പ്രേക്ഷകരെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.

താരനിർണ്ണയം നടന്നുകൊണ്ടിരിക്കുന്ന പാസ്സ് വേർഡിൽ തെക്കേ ഇന്ത്യയിലെ പ്രമുഖ നടീനടന്മാരോടൊപ്പം ഹോളിവുഡിൽ നിന്നുള്ള താരങ്ങളും അണിനിരക്കുന്നു. വലിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ളീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ മൊഴിമാറ്റം നടത്തുന്നുണ്ട്.

ബാനർ - ജെറോമാ ഇന്റർനാഷണൽ , നിർമ്മാണം - ജീനാ ജോമോൻ , സംവിധാനം - മഞ്ജീത് ദിവാകർ , രചന - മോൻസി സ്കറിയ, ഛായാഗ്രഹണം - ജിത്തു ദാമോദർ , എഡിറ്റർ- സിയാൻ ശ്രീകാന്ത്, ഗാനങ്ങൾ - ബി കെ ഹരിനാരായണൻ ,

സംഗീതം - വില്യം ഫ്രാൻസിസ് , കോ-പ്രൊഡ്യൂസർ - അബ്ദുൽ ലത്തീഫ് വഡുക്കൂട്ട്, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം, ഡിസൈൻ രജിൻ കൃഷ്ണൻ , പി ആർ ഓ -അജയ് തുണ്ടത്തിൽ .മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കുറെ ഭാഗങ്ങൾ കേരളത്തിൽ വെച്ച് ചിത്രീകരിക്കുന്നുണ്ട്.

Content Highlight:

Next TV

Related Stories
ഇന്ത്യൻ ടീം അല്ലല്ലോ ഫൈനലിൽ കളിക്കുന്നത്, പിള്ളേർക്ക് മാത്രമല്ല ഉറക്ക ക്ഷീണം കളി കാണുന്ന എല്ലാ പേർക്കും ഉണ്ടാകില്ലേ?; ചോ​ദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

Jul 19, 2026 05:08 PM

ഇന്ത്യൻ ടീം അല്ലല്ലോ ഫൈനലിൽ കളിക്കുന്നത്, പിള്ളേർക്ക് മാത്രമല്ല ഉറക്ക ക്ഷീണം കളി കാണുന്ന എല്ലാ പേർക്കും ഉണ്ടാകില്ലേ?; ചോ​ദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

ലോകകപ്പ് ഫൈനലിന് അവധി നൽകിയതിൽ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചപ്പോൾ അവധി നൽകിയില്ലല്ലോ എന്ന്...

Read More >>
'നിങ്ങളെ കുറേ പേർ പീഡിപ്പിച്ചിട്ടുണ്ടോ? കൊലപാതകം നിയമപരമായിരുന്നെങ്കിൽ എന്റെ ലിസ്റ്റിൽ അവളുണ്ടാകുമായിരുന്നു'; ഷഫീന ബീവിക്കെതിരെ രഞ്ജിനി ഹരിദാസ്

Jul 19, 2026 09:00 AM

'നിങ്ങളെ കുറേ പേർ പീഡിപ്പിച്ചിട്ടുണ്ടോ? കൊലപാതകം നിയമപരമായിരുന്നെങ്കിൽ എന്റെ ലിസ്റ്റിൽ അവളുണ്ടാകുമായിരുന്നു'; ഷഫീന ബീവിക്കെതിരെ രഞ്ജിനി ഹരിദാസ്

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ അധിക്ഷേപിച്ച യൂട്യൂബർ ഷഫീന ബീവിക്കെതിരെ രഞ്ജിനി ഹരിദാസ്, കർശന നടപടി വേണമെന്ന്...

Read More >>
നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു

Jul 18, 2026 08:24 PM

നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു

നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ 91-ാം വയസിൽ ബംഗളൂരിൽ അന്തരിച്ചു....

Read More >>
പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ, ഭ്രമയുഗത്തിനും വൈക്കം വിജയലക്ഷ്മിക്കും പുരസ്‌കാരം

Jul 18, 2026 06:30 PM

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ, ഭ്രമയുഗത്തിനും വൈക്കം വിജയലക്ഷ്മിക്കും പുരസ്‌കാരം

72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി നാലാം തവണയും മികച്ച നടൻ. വൈക്കം...

Read More >>
'മേജർ രവി ശരിക്കും പട്ടാളക്കാരനാണോ?' നവ്യയോട് മകന്റെ ചോദ്യം, പിന്നലെ ഗൂഗിൾ സെർച്ച്; വൈറലായി നവ്യ നായർ പറഞ്ഞ വാക്കുകൾ

Jul 18, 2026 09:45 AM

'മേജർ രവി ശരിക്കും പട്ടാളക്കാരനാണോ?' നവ്യയോട് മകന്റെ ചോദ്യം, പിന്നലെ ഗൂഗിൾ സെർച്ച്; വൈറലായി നവ്യ നായർ പറഞ്ഞ വാക്കുകൾ

മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോ എന്ന് മകന് സംശയം. ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ എൻഎസ്ജി കമാൻഡോ ആണെന്ന് കണ്ട് ഞെട്ടി എന്ന് നവ്യ...

Read More >>
ഷൂട്ടിനിടെ ജീപ്പ് മറിഞ്ഞ് അപകടം, ഞാൻ ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുകയായിരുന്നു, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് ദീപക്

Jul 18, 2026 09:10 AM

ഷൂട്ടിനിടെ ജീപ്പ് മറിഞ്ഞ് അപകടം, ഞാൻ ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുകയായിരുന്നു, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് ദീപക്

ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം 'വരവി'ന്റെ ഷൂട്ടിനിടെ ഉണ്ടായ ജീപ്പ് അപകടത്തെ കുറിച്ച് ദീപക് പറമ്പോൾ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന്...

Read More >>
Top Stories

News Roundup

GCC News