ലോകത്തിലെ പ്രണയികൾ കൈകൾ കോർത്തുപിടിച്ച് ഒരുമിച്ച് നടക്കണമെന്ന് ആഗ്രഹിക്കുന്ന മനോഹര നഗരമാണ് റോം. ഒട്ടേറെ യുവാക്കളാണ് ഈ നഗരത്തിൽ വച്ച് തങ്ങളുടെ പ്രണയികളോട് ആ ചോദ്യം ചോദിക്കാറുള്ളത് -വിൽ യൂ മാരി മീ? നീ എന്നെ വിവാഹം കഴിക്കുമോ? എന്നാൽ, റോമിൽ വച്ച് തന്റെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയ യുവാവിന് തന്റെ ചങ്കുതകർന്ന പോലെ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. അധികം വൈകാതെ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആകെയും പ്രചരിക്കാനും തുടങ്ങി. യുവാവ് പ്രതീക്ഷിച്ച ഉത്തരമായിരുന്നില്ല കാമുകി അയാൾക്ക് നൽകിയത്.
വീഡിയോയിൽ റോമിൽ വച്ച് കൈപിടിച്ച് നൃത്തം ചെയ്യുന്ന യുവതിയും യുവാവുമാണുള്ളത്. അതിനിടയിൽ യുവാവ് തന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന മോതിരം എടുക്കുകയും കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. എന്നാൽ, പെട്ടെന്ന് അങ്ങനെയൊരു നീക്കം കാമുകനിൽ നിന്നുണ്ടായപ്പോൾ യുവതി പകച്ചുപോയി. അവരത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവരത് തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. ഒപ്പം തന്നെ താൻ വിവാഹത്തിന് തയ്യാറായിട്ടില്ല എന്നും യുവതി പറഞ്ഞു .
അതിന്റെ അർത്ഥമെന്താണ്, ഇത് യെസ് ആണോ നോ ആണോ എന്നാണ് യുവാവ് ചോദിക്കുന്നത്. എന്നാൽ, യുവതി നോ എന്ന് തന്നെ ഉത്തരം നൽകി. ഒപ്പം ഇതിനാണോ നാം റോമിലേക്ക് വന്നത് എന്നും യുവതി ചോദിച്ചു. ആദ്യം അത് ടിക്ടോക്കിലാണ് വീഡിയോ വൈറലായതെങ്കിൽ പിന്നീട് മറ്റ് സോഷ്യൽ മീഡിയകളിലും ശ്രദ്ധിക്കപ്പെട്ടു. ചിലരെല്ലാം യുവാവിനോട് സഹതപിച്ചു. എന്നാൽ, ആൾക്കൂട്ടത്തിൽ വച്ചുള്ള ഇത്തരം വിവാഹാഭ്യർത്ഥനകൾ ഒരുതരം ബ്ലാക്ക്മെയ്ലിംഗാണ്, യുവതികൾ യെസ് പറയാൻ നിർബന്ധിക്കപ്പെടും എന്ന യുക്തിപൂർവ്വമായ കമന്റുകൾ പങ്കുവച്ചവരും കുറവല്ല
#youngman #proposed #girlfriend # got #shocked #hearing #reply #video #viral































.jpeg)
