വിവാഹത്തിന്റെ അതിമനോഹരമായ ചില മുഹൂർത്തങ്ങൾ വീഡിയോകളിൽ പതിയാറുണ്ട്. എന്നാൽ, അതേസമയം തന്നെ വളരെ രസകരമായ ചില മുഹൂർത്തങ്ങളും വീഡിയോയിൽ പതിയുകയും ആളുകളെ ചിരിപ്പിക്കുകയും ചെയ്യാറുണ്ട്.
അങ്ങനെ എത്രയെത്ര വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇതും അങ്ങനെ ഒരു വീഡിയോയാണ്. രസകരമായ വീഡിയോ. സോഷ്യൽ മീഡിയയിലൂടെ നമ്മെയൊക്കെ ചിരിപ്പിച്ച വീഡിയോ.
അതിൽ കല്ല്യാണത്തിനിടയിൽ വധു ഉറങ്ങിപ്പോകുന്നതാണ് കാണാനാവുക. നമുക്കറിയാം, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ജാതിയും മതവും സംസ്കാരവും ഒക്കെ അനുസരിച്ച് വളരെ വ്യത്യസ്തമായ ചടങ്ങുകളാണ് വിവാഹത്തിനുണ്ടാവാറ്.
https://www.instagram.com/reel/C1KCz1Mic4s/?utm_source=ig_embed&utm_campaign=loading
ചില വിവാഹച്ചടങ്ങുകളിൽ ഉറങ്ങാതെ ഇരിക്കേണ്ടിയും വരും. എന്തായാലും ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. വീഡിയോയിൽ വധു ഉറങ്ങിപ്പോവുന്നത് കണ്ട് വരന് ചിരി വരികയാണ്. @futra_baisa_banna1 എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
പരമ്പരാഗതമായ ഒരു രാജസ്ഥാനി വിവാഹമാണ് ഇവിടെ നടക്കുന്നത്. പരമ്പരാഗത വസ്ത്രമൊക്കെ ധരിച്ച് സുന്ദരിയായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട് നമ്മുടെ വധു.
വധുവിന്റെ അടുത്ത് തന്നെ വിവാഹവേഷത്തിൽ വരനും ഇരിക്കുന്നത് കാണാം. ചടങ്ങുകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ വധു ഉറങ്ങിപ്പോയി. വധു ഉറങ്ങുന്നത് ആരോ സൂചിപ്പിച്ചു എന്ന് തോന്നുന്നു. വരൻ പെട്ടെന്ന് ക്യാമറയിലേക്ക് നോക്കുന്നത് കാണാം.
വരൻ പുഞ്ചിരിക്കുകയും വധുവിനെ ചെറുതായി ഒന്ന് തട്ടുകയും ചെയ്യുകയാണ്. അതോടെ അവൾ പതുക്കെ ഉറക്കത്തിൽ നിന്നും ഉണരുന്നു. 'ഒരു ദിവസം ഞാനും നീയും' എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്.
ഈ ക്യൂട്ട് വീഡിയോ എന്തായാലും സോഷ്യൽമീഡിയയുടെ ശ്രദ്ധയാകർഷിക്കാതെ പോയില്ല. വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത് അനേകമാളുകളാണ്. മനോഹരമായ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
#own #wedding #you #sleep #like #this? #groom #wakesup #bride #who #asleep #during #ceremony

































.jpeg)
