ബംഗളൂരു നഗരത്തിന്‍റെ തിരക്കേറിയ മുഖം ഇന്ന് എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. ടാക്സി നിരക്കിലെ ഏറ്റ കുറച്ചിലുകൾ മുതൽ ട്രാഫിക് ബ്ലോക്കുകളിൽ മണിക്കൂറുകളോളം കാത്തു കെട്ടിക്കിടക്കുന്നതും ട്രാഫിക് നിയന്ത്രിക്കുന്നതും ഉൾപ്പെടെ നിരവധി കടമ്പകളാണ് ബംഗളൂരു നഗരത്തിലൂടെയുള്ള ഓരോ യാത്രയിലും യാത്രക്കാരെ കാത്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ പരീക്ഷകൾക്കും മീറ്റിങ്ങുകൾക്കും കൃത്യമായി എത്താൻ കഴിയാത്തതും ട്രെയിനുകളും ഫ്ലൈറ്റുകളും നഷ്ടമാകുന്നതുമെല്ലാം ഈ നഗരത്തിലെ പതിവ് കാഴ്ചകളാണ്. ബംഗളൂരു നഗരത്തിലൂടെയുള്ള തങ്ങളുടെ യാത്രാനുഭവങ്ങൾ ആളുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്.
https://x.com/Shruwa12/status/1738082819258380639?s=20
ബ്ലോക്കിൽ പെട്ട് കിടക്കുമ്പോൾ കറിക്കരിയുന്നതും ഓഫീസ് ജോലികൾ തീർക്കുന്നതും ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ ആളുകൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു 'പീക്ക് ബാംഗ്ലൂർ മൊമെന്‍റ് ' ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
@Shruva12 എന്നറിയപ്പെടുന്ന ബെംഗളൂരു നിവാസിയായ ശ്രുതി എന്ന യുവതിയാണ് ഈ 'പീക്ക് ബെംഗളൂരു മൊമെന്‍റ് ' പങ്കുവെച്ചിരിക്കുന്നത്. നഗരത്തിലെ പ്രശസ്തമായ ടൂവീലർ ടാക്സി സർവീസായ റാപ്പിഡോ റൈഡിനിടെ തന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ് ശ്രുതി പങ്കുവെച്ചത്.
കയറിയ വാഹനത്തിന്‍റെ ഡ്രൈവർ താൻ ഒരു പ്രമുഖ കമ്പനിയിലെ കോർപ്പറേറ്റ് മാനേജരാണെന്ന് വെളിപ്പെടുത്തി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ശ്രുതി പറയുന്നത്. "ബാംഗ്ലൂരിൽ എന്തും സാധ്യമാണ്" എന്ന് പ്രസ്താവിച്ചുകൊണ്ടാണ് അവർ പോസ്റ്റ് അവസാനിപ്പിച്ചത്.
@rapidobikeapp എന്ന് ടാഗ് ചെയ്‌ത പോസ്റ്റ് റൈഡ് കമ്പനിയുടെ ശ്രദ്ധ പിടിച്ചുപറ്റി. ശ്രുതിക്ക് മറുപടിയായി കമന്‍റ് സെക്ഷനിൽ എത്തിയ കമ്പനി അധികൃതർ നന്ദി പറയുകയും ഭാവിയിലും സന്തോഷകരമായ റൈഡുകൾ നൽകാനുള്ള തങ്ങളുടെ ആഗ്രഹം അറിയിക്കുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളഇല്‍ ഏറെ പേരുടെ ശ്രദ്ധനേടിയ പോസ്റ്റ് വളരെ വേഗത്തിൽ വൈറൽ ആവുകയും നിരവധി ഉപയോക്താക്കൾ കമന്‍റുകൾ രേഖപ്പെടുത്തുകയും ചെയ്തു. താങ്കൾക്ക് ഇനി ഒരു ലിങ്ക് ഡിൻ അക്കൗണ്ട് ആവശ്യമില്ലെന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ രസകരമായി മറുപടി.
#Anything #possible #Bengaluru #city #Social #media #took #over #post #young #woman
































.jpeg)
