#viral | ഇതെന്ത് മറിമായം? നദിയിലെ ജലത്തിന് രക്ത നിറം, അമ്പരന്ന് സോഷ്യല്‍ മീഡിയ!

#viral | ഇതെന്ത് മറിമായം? നദിയിലെ ജലത്തിന് രക്ത നിറം, അമ്പരന്ന് സോഷ്യല്‍ മീഡിയ!
Dec 26, 2023 05:07 PM | By Athira V

worlderlust എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട വീഡിയോ ഏറെപേരുടെ ശ്രദ്ധനേടി. കണ്ടവര്‍ കണ്ടവര്‍ ഇതെന്ത് മറിമായമെന്ന് ചോദിച്ചു.

കാഴ്ചയില്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു വീഡിയോ. റഷ്യ - യുക്രൈന്‍ യുദ്ധം നടക്കുന്ന സമയവും റഷ്യയില്‍ തന്നെ യുക്രൈനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ക്കുള്ള താത്പര്യക്കുറവും നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചതും ആളുകളെ ഭയചകിതരാക്കി.

മഞ്ഞ് മൂടിയ വൃക്ഷങ്ങള്‍ക്കിടയിലൂടെ തണുത്തുറഞ്ഞ നദിയിലൂടെ ചുവന്ന നിറത്തില്‍ ഒരു ദ്രാവകം ഏറെ ദൂരത്തില്‍ ഒഴുകിപ്പരക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.

വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളെ ആകര്‍ഷിക്കുകയും വൈറലാവുകയും ചെയ്തു. ഇതിനകം ഏഴേ മുക്കാല്‍ ലക്ഷത്തോളം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്.

https://www.instagram.com/reel/CzLXXDqx4kY/?utm_source=ig_web_copy_link

വീഡിയോയ്ക്ക് ഒപ്പം ഇങ്ങനെ എഴുതി. 'റഷ്യയിലെ മറ്റൊരു നദി കൂടി ബീറ്റ്റൂട്ട് പോലെ ചുവന്ന നിറമായി മാറി. നിഗൂഢമായ നിറവ്യത്യാസത്തിന് വിധേയമാകുന്ന റഷ്യയിലെ നിരവധി നദികളിൽ ഒന്നാണ് ഇസ്കിറ്റിംക നദിയെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈബീരിയൻ കെമെറോവോ മേഖലയിലെ ഉദ്യോഗസ്ഥർ, നദിയുടെ നിറം മാറ്റത്തിന്‍റെ കാരണം തേടി. തങ്ങളുടെ താറാവുകള്‍ നദിയില്‍ ഇറങ്ങാന്‍ പോലും മടിക്കുകയാണെന്ന് പ്രദേശവാസികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റഷ്യയുടെ തെക്ക് ഭാഗത്ത് കൂടിയാണ് ഇസ്കിറ്റിംക നദി ഒഴുകുന്നത്. നദിയുടെ നിറം മാറ്റം നദീ തീരത്തെ വ്യാവസായിക നഗരത്തിലെ പ്രദേശവാസികളെയും അമ്പരപ്പിച്ചു. നദിയിലൂടെ രക്ത നിറത്തില്‍ ജലമൊഴുകുന്ന നിരവധി വീഡിയോകളും ഫോട്ടോകളും റഷ്യയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ന് വൈറലാണ്.

നദിയുടെ മലീനീകരണം മൂലമാണ് ജലം ഇത്തരത്തില്‍ ചുവന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. നഗരത്തിലെ ഡ്രെയിനേജ് സംവിധാനം മലിനീകരണത്തിന് കാരണമാകാമെന്ന് കെമെറോവിലെ ഡെപ്യൂട്ടി ഗവർണർ ആന്ദ്രേ പനോവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വെള്ളത്തിന് ചുവന്ന നിറം വരാന്‍ എന്ത് തരം രാസവസ്തു കലര്‍ന്നതാണെന്നത് ഇപ്പോഴും അന്വേഷണത്തിലാണ്.

ഇതിന് മുമ്പ് 2020 ജൂണിൽ വടക്കൻ സൈബീരിയൻ നഗരമായ നോറിൽസ്കിന് പുറത്തുള്ള ഒരു പവർ സ്റ്റേഷനിൽ ഡീസൽ റിസർവോയർ തകർന്നതിനെത്തുടർന്ന് നിരവധി ആർട്ടിക് നദികൾ ചുവന്നിരുന്നു.

അന്ന് 15,000 ടൺ ഇന്ധനം നദിയിലേക്കും 6000 ടൺ ഇന്ധനം മണ്ണിലേക്കും തുറന്നുവിട്ടെന്ന് പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ പറയുകയും പിന്നാലെ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആർട്ടിക്കിൽ ഇത്രയും വലിയ തോതിലുള്ള ആദ്യ അപകടമാണിതെന്ന് ഗ്രീൻപീസ് റഷ്യ ആരോപിച്ചു. ദേശീയ പ്രാധാന്യത്തെ അടിസ്ഥാനമാക്കി റഷ്യയില്‍ പലപ്പോഴും വ്യാവസായിക ശാലകളില്‍ പാരിസ്ഥിതിക നടപടികള്‍ നടക്കാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

#Blood #color #river #water #social #media #surprised!

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-