#viral | മസാല ദോശക്ക് 600 രൂപ; സ്വർണത്തിന് ഇത്ര വിലയില്ലല്ലോ? സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്

#viral | മസാല ദോശക്ക് 600 രൂപ; സ്വർണത്തിന് ഇത്ര വിലയില്ലല്ലോ?  സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്
2023-12-26T15:25:00 | By Athira V

ഒരു മസാല ദോശക്ക് പരമാവധി എത്രയാകും വില. അമ്പത് രൂപ മുതൽ വാങ്ങുന്നവരുണ്ട്. എന്നാൽ ഒരു മസാല ദോശക്ക് അറുനൂറ് രൂപ നൽകേണ്ടി വന്നാൽ ​ഞെട്ടാതിരിക്കുമോ. മും​ബൈ വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മസാല ദോശയ്ക്ക​ും ബട്ടർ മിൽക്കിനുമാണ് ഇത്രയുമധികം വില നൽകേണ്ടി വന്നത്.

ഷെഫ് ​ഡോൺ ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം ഐ.ഡിയിൽ നിന്നാണ് എയർപ്പോർട്ടിലെ മസാല ദോശയുടെ വിലയെ പരിഹസിച്ച് വിഡിയോ പുറത്ത്‍വിട്ടിരിക്കുന്നത്.വിഡിയോ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി ആളുകൾ രംഗത്തെത്തി. ‘ഉണങ്ങിയ ഉരുളക്കിഴങ്ങും മസാലയും തന്നെയാണ് അറുനൂറ് രൂപയുടെ മസാലദോശക്കകത്തുമുള്ളത്’.

’40-50 രൂപയുടെ മസാല​ ദോശയെക്കാൾ മികച്ചതൊന്നും അതിനകത്തുണ്ടാകില്ല’ എന്നിങ്ങനെ നീളുന്നു കമൻറുകൾ. ഇതിനെയാണ് ചൂഷണം എന്ന് വിളിക്കേണ്ടത്. എന്നാൽ ആരും ഒന്നും മിണ്ടാതെ വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നു.

ആർക്കും പരാതിയില്ല. ചന്തയിൽ ​​ചെന്നാൽ കർഷകരോടും വിൽപ്പനക്കാരോടും വിലപേശാൻ മിടുക്കരാണ് എല്ലാവരുമെന്ന് പരിഹസിക്കുന്ന കമന്റുകളുമുണ്ട്.എന്നാൽ എയർപോർട്ടിൽ നിങ്ങൾക്ക് ലഭിക്കുന്ന വിവിധ സൗകര്യങ്ങളുടെ വിലകൂടിയാണ​തെന്നാണ് ഒരാൾ ന്യായീകരിച്ചത്. എയർപോർട്ടി​ലെ കൊള്ളവില പല​പ്പോഴും സോഷ്യൽമീഡിയകളിൽ ചർച്ചയായിട്ടുണ്ട്.

Content Highlight: #dosa #sold #600 #mumbai #airport #shocks #internet

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories

News Roundup