അന്ധാദുൻ മലയാളത്തിലേക്ക് .................പൃഥ്വിക്ക് നായികയായി മമ്തയും അഹാനയും

അന്ധാദുൻ മലയാളത്തിലേക്ക് .................പൃഥ്വിക്ക് നായികയായി  മമ്തയും അഹാനയും
Oct 4, 2021 09:49 PM | By Truevision Admin

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷപൂർവ്വം കൊണ്ടാടിയ സിനിമയായിരുന്നു അന്ധാദുൻ. ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന നായകനായെത്തുന്ന ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഗംഭീര തിരക്കഥയും അതോടൊപ്പം പ്രധാന താരങ്ങളുടെ മികച്ച പ്രകടനവും ചിത്രത്തെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സഹായകമായി.


ഇപ്പോഴിതാ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. മമ്ത മോഹൻദാസ്, അഹാന കൃഷ്ണ എന്നിവരാണ് നായികമാർ. ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ ഈ ചിത്രത്തിലൂടെ സംവിധായകൻ ആകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. നടൻ ശങ്കറും ഈ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആയുഷ്മാനോടൊപ്പം തബു രാധിക ആപ്തെ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന ചിത്രം 2018 ഒക്ടോബറിലാണ് റിലീസിനെത്തിയത്. അന്നുമുതൽ തന്നെ ചിത്രത്തെ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും എത്തിയിരുന്നു.

Two years ago, Andhadun was the most celebrated film in Indian cinema

Next TV

Related Stories
ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

Dec 21, 2025 12:44 PM

ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

ശ്രീനിവാസൻ , ശ്രീനിക്ക് പേപ്പറും പേനയും സമർപ്പിച്ച് സത്യൻ...

Read More >>
ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

Dec 21, 2025 07:11 AM

ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

നടൻ ശ്രീനിവാസന്‍റെ മരണം , സംസ്കാരം ഇന്ന് രാവിലെ...

Read More >>
Top Stories










News Roundup