വിവാഹവുമായി ബന്ധപ്പെട്ട വഴക്കുകളും തല്ലുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്ന് ചര്‍ച്ചയാകാറുണ്ട്. പപ്പടം വിളമ്പിയില്ല, കറിയില്‍ ഉപ്പ് കുറഞ്ഞു, ചിക്കന്‍ തീര്‍ന്നുപോയി...തുടങ്ങി നിസ്സാര കാര്യങ്ങളായിരിക്കും പ്രശ്നത്തിന് കാരണമാകുന്നത്.
ചിലപ്പോള്‍ ഇത് വിവാഹം മുടങ്ങുന്നതിലേക്ക് തന്നെ എത്താറുണ്ട്. അത്തരത്തിലൊരു സംഭവത്തിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വിവാഹ സത്ക്കാരത്തില്‍ വിളമ്പിയ മട്ടര്‍ പനീറില്‍ പനീറിന്‍റെ കഷ്ണങ്ങള്‍ കുറഞ്ഞുപോയതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഏത് സ്ഥലത്താണ് സംഭവം നടന്നതെന്ന് വീഡിയോയില്‍ വ്യക്തമല്ല.
https://twitter.com/i/status/1737386329116381551
വധുവിന്‍റെയും വരന്‍റെയും ഭാഗത്തുനിന്നുള്ള അതിഥികളാണ് വിവാഹവേദി പൂരപ്പറമ്പാക്കി മാറ്റിയത്. Ghar Ke Kalesh എന്ന ഉപയോക്താവാണ് എക്സില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അതിഥികള്‍ പരസ്പരം കസേര വലിച്ചെറിയുന്നതും പിടിച്ചുതള്ളുന്നതുമെല്ലാം വീഡിയോയിലുണ്ട്. രണ്ടു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
നിരവധി പേര്‍ വീഡിയോയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. പനീറില്ലെങ്കില്‍ കല്യാണമില്ലെന്നും മൂന്നാം ലോക മഹായുദ്ധം പനീറിനു വേണ്ടിയാണെന്നും നെറ്റിസണ്‍സ് കമന്‍റ് ചെയ്തു.
#Mutar #Paneer #reduced #chunks #Mass #stoning #wedding #hall #video ....
































.jpeg)
