തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാറിനോപ്പം ഇസകുട്ടന്‍ ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാറിനോപ്പം ഇസകുട്ടന്‍ ചിത്രങ്ങള്‍ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻ‌താര വീണ്ടും മലയാളത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘നിഴല്‍’ എന്ന ചിത്രത്തിൽ ആണ് താരം എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ഷൂട്ടിങ്ങിനായി നടി 25 ദിവസം കൊച്ചിയിലുണ്ട്. എന്നാല്‍ ഇതിനിടയില്‍ കുഞ്ചാക്കോ ബോബനും കുടുംബത്തോടൊപ്പമുള്ള നയന്‍താരയുടെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക് എന്ന ഇസുകുട്ടനെ എടുത്തുകൊണ്ട് നില്‍ക്കുകയാണ് നയന്‍താര. ഒപ്പം കുഞ്ചാക്കോ ബോബനും പ്രിയയും കൂടെയുണ്ട്.


കുഞ്ചാക്കോ ബോബൻ തന്നെയാണ് ചിത്രം തന്റെ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത് എന്നാല്‍ ഇസുക്കുട്ടന് നയന്‍താരയെ അത്ര പിടിച്ച മട്ടല്ല, ആള് കലിപ്പിലാണ്. ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്‍റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

എസ് സഞ്‍ജീവ് ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. അപ്പു ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ നിഴല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ആന്‍റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിഴല്‍ നിര്‍മിക്കുന്നത്.

South Indian Lady Superstar Nayanthara has returned to Malayalam with Kunchacko Boban in the lead role in 'Nizhal'

Next TV

Related Stories
 ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

Dec 28, 2025 05:23 PM

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ...

Read More >>
കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

Dec 28, 2025 03:21 PM

കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

'അനോമി, കരിയറിലെ 90-ാം ചിത്രം, ഭാവന ഫിലിം പ്രൊഡക്‌ഷൻ, നടി...

Read More >>
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
Top Stories










News Roundup