മലയാളത്തിന്റെ ന്യൂ ജനറേഷൻ സംവിധായകൻ എന്ന് വിശേഷിപ്പിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരി ഒരുപിടി പുതുമുഖങ്ങളെ വച്ച് സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. തീയേറ്ററിൽ ഗംഭീരവിജയം നേടിയ ചിത്രത്തിൽ നായികയായി അഭിനയിച്ചത് പുതുമുഖയായ രേഷ്മ രാജൻ എന്ന അന്ന രാജൻ ആയിരുന്നു.
പിന്നീട് ഇങ്ങോട്ട് കൈ നിറയെ സിനിമകളാണ് രേഷ്മയെ തേടിയെത്തിയത്.രേഷ്മ എന്നോ അന്ന എന്നോ പേരിനേക്കാൾ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത് ലിച്ചി എന്ന അങ്കമാലി ഡയറീസിലെ കഥാപാത്രത്തിന്റെ പേരിലാണ്.
ആദ്യ സിനിമ പ്രേക്ഷകർ ഏറ്റെടുത്തതോടെ തൊട്ടടുത്ത സിനിമയിൽ മോഹൻലാലിനൊപ്പം നായികയായി അഭിനയിക്കുകയും ചെയ്തു അന്ന. സിനിമയിലേക്കുള്ള അന്നയുടെ വരവ് തന്നെ വളരെ രസകരമാണ്.
ഒരു സിനിമ നടി ആകുന്നതിന് മുമ്പ് അന്ന ഒരു നഴ്‌സായിരുന്നു. ഒരിക്കൽ സംവിധായകൻ ലിജോയും അങ്കമാലി ഡയറീസിന്റെ പ്രൊഡ്യൂസർ വിജയ് ബാബുവും സിനിമയിലേക്ക് ക്ഷണിക്കുന്നത് ഒരു ഹോസ്പിറ്റലിന്റെ പരസ്യ ബോർഡിൽ അന്നയുടെ ഫോട്ടോ കണ്ടിട്ടാണ്.
അങ്ങനെ 86 പുതുമുഖങ്ങളുടെ കൂട്ടുതന്നെ അന്നയും ഓഡിഷനിൽ പങ്കെടുത്ത് സിനിമയിലേക്ക് എത്തി.ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് അന്ന ഇപ്പോൾ. സോഷ്യൽ മീഡിയയിൽ മറ്റുള്ള നടിമാരെ പോലെ അത്ര സജീവമല്ലെങ്കിൽ കൂടിയും വല്ലപ്പോഴും ചില ചിത്രങ്ങൾ അന്നയും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ബീച്ച് ഫോട്ടോ സീരീസ് ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് അന്ന രാജൻ.ശരിക്കും അങ്കമാലി ഡയറീസിൽ കണ്ട ലിച്ചിയെ അല്ല ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്.
അൽപ്പം ഗ്ലാമറസ് ലുക്കിൽ മോഡേൺ ഔട്‍ഫിറ്റ് ധരിച്ചാണ് അന്ന എത്തിയത്. മൂർത്തി സച്ചിൻ എന്ന ഫോട്ടോഗ്രാഫറാണ് അന്നയുടെ പുതിയ ഫോട്ടോ സീരീസ് എടുത്തിരിക്കുന്നത്. കോസ്റ്റിയൂം ഡിസൈനറായ പർവത രാകേഷാണ് അന്നയുടെ ബീച്ച് ടൈപ്പ് ഔട്ട് ഫിറ്റിന് പിന്നിൽ പ്രവർത്തിച്ചത്.
Newcomer Reshma Rajan alias Anna Rajan played the lead role in the movie which was a huge success in the theaters