(moviemax.in) സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാൽ. മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ പരിചിത. ആരെയും കൂസാതെയുള്ള സാധികയുടെ സംസാര രീതി പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളിൽ എന്തും തുറന്നു പറയുന്നത് കണ്ട് പലരും വിലക്കിയിട്ടുണ്ടത്രെ.
അങ്ങനെ പറയാൻ പാടില്ല എന്ന് പറയും. പക്ഷെ തന്നോട് ചോദ്യം ചോദിയ്ക്കുമ്പോൾ അതിന് മറുപടി പറയുന്നതാണ് ശീലം എന്ന് സാധിക പറയുന്നു. അങ്ങനെ ആദ്യ ദാമ്പത്യ ജീവിതത്തെ കുറിച്ചും സാധിക സംസാരിച്ചു. കൗമുദി മൂവീസിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
എന്തുകൊണ്ടാണ് ആ ദാമ്പത്യം പരാജയപ്പെട്ടത് എന്നോ, എന്റെ തെറ്റാണോ അദ്ദേഹത്തിന്റെ തെറ്റാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. കാരണം ആ ജീവിതം മറന്ന് ഞങ്ങൾ രണ്ടു പേരും മൂവ് ഓൺ ആയി. അദ്ദേഹത്തിനൊരു ജീവിതമുണ്ട്.
വിവാഹ മോചനത്തിന് ഒരിക്കലും എന്റെ കരിയർ തടസ്സമല്ലായിരുന്നു. സിനിമയിലേക്കോ അഭിനയത്തിലേക്കോ തിരിച്ചുവരുന്നതിനൊന്നും അദ്ദേഹത്തിന് എതിർപ്പുകൾ ഉണ്ടായിരുന്നില്ല.
വിവാഹ ശേഷം ഇന്റസ്ട്രി വിടുക എന്നത് എന്റെ തീരുമാനമായിരുന്നു. ഞാനാണ് ആളെ കണ്ടെത്തിയതും, എന്റെ ജീവിതം തീരുമാനിച്ചതും. അപ്പോൾ അച്ഛൻ പറഞ്ഞ ഒരേ ഒരു കാര്യം, ഒന്നുകിൽ സിനിമ, അല്ലെങ്കിൽ വിവാഹം എന്നാണെന്ന് സാധിക പറയുന്നു. കുടുംബവും കുട്ടികളുമൊക്കെയായി കുടുംബമായി ജീവിക്കാനായിരുന്നു എനിക്കാഗ്രഹം.
അതുകൊണ്ട് തന്നെ വിവാഹത്തോടെ ഞാൻ ഇന്റസ്ട്രി വിട്ടു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം കുക്കറി ഷോകളിലൂടെ തിരിച്ചുവന്നത് അദ്ദേഹത്തിന്റെ അമ്മയും അച്ഛനും പറഞ്ഞത് പ്രകാരമാണ്.
ഒരു ബന്ധം അവസാനിച്ചു പോകാൻ ആരും ആഗ്രഹിക്കില്ല. അത് സംഭവിച്ചു പോകുന്നതാണ്. പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതല്ല ശരി എന്ന് തോന്നിയപ്പോഴാണ് വേർപിരിഞ്ഞത് എന്ന് സാധിക പറയുന്നു.
#tried #hold #back #SadhikaVenugopal #divorce