#diyakrishna | 'ഇവനെ പോലെയുള്ള പല പകൽമാന്യന്മാരെയും എനിക്ക് നേരിട്ടറിയാം'; തുറന്നടിച്ച് ദിയ കൃഷ്ണ

#diyakrishna | 'ഇവനെ പോലെയുള്ള പല പകൽമാന്യന്മാരെയും എനിക്ക് നേരിട്ടറിയാം'; തുറന്നടിച്ച് ദിയ കൃഷ്ണ
Dec 10, 2023 01:55 PM | By Athira V

സോഷ്യൽ മീഡിയയിലൂടെ ജനപ്രീതി നേടിയ താരപുത്രിയാണ് ദിയ കൃഷ്ണ. കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ അച്ഛനെയും സഹോദരിമാരെയും പോലെ സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും ഒരുപാട് പേർക്ക് പ്രിയങ്കരിയാണ്. തന്റെ ഡാൻസ് വീഡിയോകളിലൂടെയും വ്ലോഗുകളിലൂടെയുമൊക്കെയാണ് ദിയ താരമായത്. അഹാനയുടെ സഹോദരിമാരിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായി മാറിയിട്ടുള്ളതും ദിയ ആണ്. 

താരപുത്രിയുടെ വ്യക്തിപരമായ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്. തന്റെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമെല്ലാം ദിയ തുറന്നു സംസാരിച്ചിട്ടുണ്ട്. കൂടാതെ തന്റെ അഭിപ്രായങ്ങൾ പറയാനോ ഏതെങ്കിലും വിഷയങ്ങളിൽ പ്രതികരിക്കാനോ ഒന്നും ദിയ മടിക്കാറില്ല. മുൻപൊരിക്കൽ അച്ഛൻ കൃഷ്ണകുമാറിനെതിരെ വ്യാപകമായ സൈബർ ആക്രമണമുണ്ടായപ്പോൾ ദിയ ആയിരുന്നു അച്ഛന് വേണ്ടി സംസാരിക്കാൻ മുന്നിൽ ഉണ്ടായിരുന്നത്. 


അതുകൂടാതെ സാമൂഹിക വിഷയങ്ങളിലടക്കം തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചും പ്രതികരണങ്ങൾ അറിയിച്ചും ദിയ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ദിയയുടെ അത്തരത്തിലൊരു പ്രതികരണമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. കേരളക്കരയെ ഞെട്ടിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി. ജി വിദ്യാർത്ഥി ഡോ. ഷഹ്നയുടെ ആത്മഹത്യയിലാണ് ദിയയുടെ പ്രതികരണം. ഷഹനയുടെ മരണത്തിന് കാരണക്കാരനായ കാമുകൻ റുവൈസിനെ പോലെയുള്ള പകൽ മാന്യന്മാരെ തനിക്ക് അറിയാമെന്നാണ് ദിയ പറയുന്നത്.

തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്ളാറ്റില്‍ ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചാണ് ഷഹന ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ കാമുകനായ ഡോക്ടർ റുവൈസ് വിവാഹത്തിൽ നിന്നും പിന്മാറിയതാണ് ഷഹനയെ ആത്മഹത്യയിലെത്തിച്ചത്.


മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിസംഘടന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ സജീവമായ റുവൈസിനെക്കുറിച്ച് ഷഹനയ്ക്ക് നല്ല മതിപ്പായിരുന്നു. എന്നാല്‍, വിവാഹം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോള്‍ ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടത്, 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ കാറുമായിരുന്നു റുവൈസിന്റെയും കുടുംബത്തിന്റെയും ആവശ്യം. തുടർന്ന് വിവാഹം നടക്കില്ലെന്ന സ്ഥിതി എത്തുകയായിരുന്നു. 

നേരത്തെ ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളിയുമായിരുന്നു റുവൈസ്. ഷഹനയുടെ മരണത്തിന് ഉത്തരവാദി റുവൈസ് ആണെന്ന വാർത്തകൾ വന്നതിന് പിന്നാലെ ആ വീഡിയോകൾ പങ്കുവെച്ചുകൊണ്ടാണ് പലരും റുവൈസിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ അതേ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദിയയുടെ പ്രതികരണം. റുവൈസ് ഘോരഘോരം പ്രസംഗിക്കുന്നതാണ് വീഡിയോ.

'ഇതുപോലത്തെ പകൽമാന്യന്മാരെ എനിക്ക് വ്യക്തിപരമായി അറിയാം. ഖേദകരമെന്ന് പറയട്ടെ, അവർ ഒരിക്കൽ എന്റെ സുഹൃത്തുക്കളായിരുന്നു എന്ന് പറയേണ്ടി വരുന്നതിൽ ലജ്ജ തോന്നുന്നു,' എന്നാണ് വീഡിയോക്ക് താഴെ ദിയ കുറിച്ചത്. ആരെയാണ് പരാമർശിച്ചത് എന്നോ, അവർ ആരാധകർക്ക് അറിയുന്നവരാണോ എന്നൊന്നും ദിയ പറഞ്ഞിട്ടില്ല.

എന്തായാലും ഇക്കാര്യത്തിൽ തനിക്ക് പറയേണ്ടത് കുറിക്കു കൊള്ളുന്ന വിധം തന്നെ ദിയ വ്യക്തമാക്കി. അതേ സമയം ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ദിയയുടെ ബ്രേക്കപ്പ്. ആ പ്രണയം അവസാനിപ്പിച്ചത് താനെടുത്തഏറ്റവും നല്ല തീരുമാനം ആയിരുന്നുവെന്ന് ദിയ അടുത്തിടെ ഒരു വിഡിയോയിൽ പറഞ്ഞിരുന്നു. 

#diyakrishna #reacts #drruwaise #shahana #issue #her #post #goes #viral

Next TV

Related Stories
'കണ്ണൂരിലെ സാധാരണക്കാരനിൽ നിന്ന് സിനിമയിലെ വിസ്മയത്തിലേക്ക്'; ശ്രീനിവാസന്റെ മരണത്തിന് തലേദിവസം ധ്യാനിന്റെ പ്രസംഗം

Dec 23, 2025 05:16 PM

'കണ്ണൂരിലെ സാധാരണക്കാരനിൽ നിന്ന് സിനിമയിലെ വിസ്മയത്തിലേക്ക്'; ശ്രീനിവാസന്റെ മരണത്തിന് തലേദിവസം ധ്യാനിന്റെ പ്രസംഗം

നടൻ ശ്രീനിവാസന്റെ മരണം, മകൻ ധ്യാൻ ശ്രീനിവാസൻ, അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ...

Read More >>
ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

Dec 23, 2025 11:28 AM

ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

നടൻ ശ്രീനിവാസന്റെ മരണം, ശ്രീനിവാസന്റെ ഭാര്യ വിമലടീച്ചർ , കുടുംബത്തിന്റെ വിഷമം, മരണവീട്ടിൽ...

Read More >>
ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

Dec 23, 2025 11:07 AM

ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

ദിലീപ് കാവ്യ ബന്ധം, കാവ്യയുടെ പ്രിയപ്പെട്ട കൂട്ടുകാരി, ഗോസിപ്പുകൾ...

Read More >>
Top Stories