#Rehana | ഡിവോഴ്സ് തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ്; സംഭവം ഇങ്ങനെ ; തുറന്ന് പറഞ്ഞ് റീഹാന

#Rehana   |  ഡിവോഴ്സ് തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ്; സംഭവം ഇങ്ങനെ ; തുറന്ന് പറഞ്ഞ് റീഹാന
Dec 4, 2023 09:00 AM | By Kavya N

തമിഴ് ടെലിവിഷൻ രം​ഗത്ത് ഇടയ്ക്കിടെ ചർച്ചയാകുന്ന നടിയാണ് റീഹാന. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് റീഹാന. വിവാഹമോചിതയായതിനെക്കുറിച്ചാണ് നടി സംസാരിച്ചിരിക്കുന്നത്. എന്റെ ആദ്യ വിവാഹബന്ധം പിരിഞ്ഞത് എല്ലാവർക്കും അറിയാം. അടുത്തിടെയാണ് ഡിവോഴ്സ് പേപ്പറുകൾ ലഭിച്ചത്. എനിക്കായി ഒരു ജീവിതം വേണം.

രണ്ടാം വിവാഹത്തെ തെറ്റായ കണ്ണിലൂടെ നോക്കുന്നവരുണ്ട്. അതിനേക്കാൾ മോശമാണ് സിം​ഗിളായിരിക്കുന്നവരെ കാണുന്ന രീതി. പലരെയും ചേർത്ത് സംസാരം വരും. ആരോടും സൗഹൃദത്തോടെ സംസാരിക്കാൻ പറ്റില്ല. നമുക്കായി ഒരു ഭർത്താവുണ്ടെങ്കിൽ മറ്റൊരാളെ സഹോദരനായാണ് കാണുന്നതെന്ന് ആളുകൾ മനസിലാക്കും. ഒറ്റയ്ക്കുള്ള ജീവിതത്തിൽ വിഷമമുണ്ട്. ദൈവം എനിക്ക് തന്ന ശിക്ഷയാണോ,

ഞാൻ എന്ത് തെറ്റ് ചെയ്തെന്ന് അറിയില്ല എന്നൊക്കെ ചിന്തിച്ചിട്ടുണ്ടെന്നും റീഹാന പറയുന്നു. ഒറ്റയ്ക്ക് മക്കളെ വളർത്തുന്നത് ബുദ്ധിമുട്ടാണ്. ഭാര്യയും ഭർത്താവും ചേർന്ന് കുട്ടികളെ വളർത്തുന്നത് തന്നെ വലിയ ഉത്തരവാദിത്തമാണെന്നും നടി ചൂണ്ടിക്കാട്ടി. പെട്ടെന്ന് ആയിരുന്നു കല്യാണം. വിവരം വെക്കുന്നതിന് മുമ്പേ രണ്ട് കുട്ടികളെ പ്രസവിച്ചു. പെട്ടെന്ന് ഡിവോഴ്സും. ചെറിയ പ്രായത്തിലേ എല്ലാം കഴിഞ്ഞു. ഇപ്പോൾ ഞാൻ സിം​ഗിൾ പാരന്റായി രാത്രിയും പകലും ജോലി ചെയ്യുകയാണ്.

ഇന്ന് ഞാൻ കഷ്ടപ്പെട്ടാലേ നാളെ ഞാനും എന്റെ മക്കളും നന്നായിരിക്കൂ. ആരെയും ആശ്രയിക്കാതെ ജീവിച്ച് ഞാൻ തളർന്നു. അഞ്ച് വർഷമായി തു‌ടരെ വർക്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്. കിട്ടുന്ന സമയം ഉറങ്ങും. കരിയറിൽ ഉയർന്ന് വരുന്നതിൽ പലരും കുറ്റം പറയുന്നുണ്ട്. അത് ചെവി കൊടുക്കുന്നില്ല. കഷ്ടപ്പാടിൽ ഞാനുണ്ടെന്ന് പറഞ്ഞ് വരാൻ സുഹൃത്തുക്കളോ ബന്ധുക്കളോ വന്നില്ല. ഇപ്പോൾ ഞാൻ നന്നായി ജീവിക്കുമ്പോൾ അവർ പറയുന്നതിനെ കാര്യമാക്കുന്നില്ല.

ഭർത്താവുമായി ഞാൻ പിരിഞ്ഞതല്ല. അദ്ദേഹമാണ് ഡിവോഴ്സ് ആവശ്യപ്പെട്ടത്. അദ്ദേഹം മാനസികമായി അസ്വസ്ഥനായി. ആത്മഹത്യ ചെയ്യുമെന്ന് ബ്ലാക്ക്മെയിൽ ചെയ്തു. ഡിവോഴ്സ് തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ വേർപിരിയുകയായിരുന്നെന്നും റീഹാന വ്യക്തമാക്കി.

#Husband #commit #suicide #if #divorce #granted #Rehana #openup

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-