#viral | വരന് ഡെങ്കിപ്പനി, നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രിയിൽ വിവാഹം; സംഭവം വൈറൽ

#viral   |   വരന് ഡെങ്കിപ്പനി, നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രിയിൽ വിവാഹം; സംഭവം വൈറൽ
Dec 1, 2023 02:26 PM | By Kavya N

വിവാഹദിവസം അടുക്കുമ്പോൾ ആളുകൾക്ക് പലതരം പേടിയാണ്. ആ ദിവസത്തിനായി വധുവും വരനും എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിക്കുകയും ചെയ്യും. പക്ഷേ, അസുഖങ്ങൾ എപ്പോൾ വേണമെങ്കിലും വരാമല്ലോ? അതുപോലെ, ഡെങ്കിപ്പനി കാരണം വരൻ ആശുപത്രിയിലായതോടെ വിവാഹം ആശുപത്രിയിൽ വച്ച് നടത്തിയത വാർത്തയാണ് ഇപ്പോൾ വിരൽ ആകുന്നത്. ദില്ലിയിൽ നിന്നുള്ള അവിനാഷ് കുമാർ എന്ന 27 -കാരനാണ് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

വിവാഹത്തിന് വെറും നാല് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അവിനാഷിന് വയ്യാതെയാവുന്നത്. നവംബർ 25 -ന് അവിനാഷിന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഇയാളെ മാക്സ് വൈശാലി ആശുപത്രിയിലെ ഹൈ ഡിപ്പൻഡൻസി യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു. അവിനാഷിന്റെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വെറും 10,000 ആയി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് 20,000 -ത്തിൽ താഴെയായാൽ രോ​ഗി അപകടാവസ്ഥയിലാണ് എന്നാണർത്ഥം.

അവിനാഷിന്റെ പനിയാണെങ്കിൽ കുറയാനുള്ള യാതൊരു സാധ്യതയും കണ്ടതുമില്ല. അതോടെ അവിനാഷിന്റെ അച്ഛൻ രാജേഷ് കുമാർ വിവാഹം നീട്ടിവയ്ക്കാം എന്ന തീരുമാനത്തിലെത്തി. എന്നാൽ, അടുത്ത ദിവസം അവിനാഷിന്റെ ഭാവിവധുവായ അനുരാധയും കുടുംബവും അവിനാഷിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തി. അവിടെ വച്ചാണ് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ചെറിയ ചടങ്ങോടെ വിവാഹം നടത്താം എന്ന് തീരുമാനിക്കുന്നത്. അവസാനം ആശുപത്രി അധികൃതരും വിവാഹത്തിന് അനുമതി നൽകി.

ആശുപത്രിയിലെ മീറ്റിം​ഗ് ഹാളിൽ എല്ലാ സുരക്ഷയോടും ശ്രദ്ധയോടുമാണ് വിവാഹം നടന്നത്. വെറും 10 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇവർ വരന്റെയും വധുവിന്റെയും കുടുംബാം​ഗങ്ങളാണ്. ഫരീദാബാദ് ആശുപത്രിയിൽ നഴ്സാണ് അനുരാധ. തന്റെ വിവാഹം ഇങ്ങനെയാവും നടക്കുക എന്ന് താനൊരിക്കലും കരുതിയിട്ടുണ്ടായിരുന്നില്ല എന്നാണ് അനുരാധ പറയുന്നത്. അവിനാഷിന്റെ അവസ്ഥ ഇപ്പോൾ മെച്ചപ്പെട്ടു എന്നും റിപ്പോർട്ടുകൾ പറയുന്നു.

#Groom #denguefever #wedding #appointed #time #hospital #incident #viral

Next TV

Related Stories
ലൈവ് സംഗീതനിശയ്ക്കിടെ ആരാധികയെ ചുംബിച്ചു; ഉദിത് നാരായണിനെതിരെ വ്യാപക വിമര്‍ശനം

Feb 2, 2025 05:20 PM

ലൈവ് സംഗീതനിശയ്ക്കിടെ ആരാധികയെ ചുംബിച്ചു; ഉദിത് നാരായണിനെതിരെ വ്യാപക വിമര്‍ശനം

'ഇത് എഐ ആണെന്ന് പറഞ്ഞ് വരരുത്' എന്ന് ഒരാളും ' സഭ്യതയുടെ അതിര്‍ത്തി ഭേദിച്ചുവെന്ന് മറ്റൊരാളും കുറിച്ചു. 'പൊതുസ്ഥലത്ത് ഗായകര്‍ കുറച്ച് കൂടി മാന്യമായി...

Read More >>
കൂട്ടുകാർ നിര്‍ബന്ധിച്ചു, 'ചോളി കെ പീച്ചേ ക്യാ ഹേ യ്ക്ക് നൃത്തം ചെയ്ത് വരന്‍', വധുവിന്റെ അച്ഛന് ദഹിച്ചില്ല,  ട്വിസ്റ്റ്; കല്യാണമേ മുടങ്ങി!

Feb 2, 2025 12:55 PM

കൂട്ടുകാർ നിര്‍ബന്ധിച്ചു, 'ചോളി കെ പീച്ചേ ക്യാ ഹേ യ്ക്ക് നൃത്തം ചെയ്ത് വരന്‍', വധുവിന്റെ അച്ഛന് ദഹിച്ചില്ല, ട്വിസ്റ്റ്; കല്യാണമേ മുടങ്ങി!

ഘോഷയാത്ര ആയിട്ടാണ് വരൻ ന്യൂഡൽഹിയിലെ വേദിയിലെത്തിയത്. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഗാനത്തിന് വരന്‍ ചുവടു...

Read More >>
ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയുമാക്കണം, വൈറലായി അംഗന്‍വാടി കുരുന്നിന്‍റെ ആവശ്യം

Jan 31, 2025 10:43 AM

ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയുമാക്കണം, വൈറലായി അംഗന്‍വാടി കുരുന്നിന്‍റെ ആവശ്യം

വളരെ രസകരമായിട്ടാണ് കുട്ടിയിതാവശ്യപ്പെടുന്നത്. വീഡിയോ ലക്ഷങ്ങള്‍ കണ്ടു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും കുട്ടി...

Read More >>
'ഓൻ എന്‍റെ കാലിമ്മേൽ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്!'; വൈറലായി വടകര സ്വദേശിയായ രണ്ടാം ക്ലാസുകാരിയുടെ പരാതി

Jan 28, 2025 08:17 PM

'ഓൻ എന്‍റെ കാലിമ്മേൽ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്!'; വൈറലായി വടകര സ്വദേശിയായ രണ്ടാം ക്ലാസുകാരിയുടെ പരാതി

ആരാണ് പരാതി നല്‍കാന്‍ സാധ്യതയെന്ന് അധ്യാപകന്‍ ചോദിക്കുമ്പോള്‍ അദ്നാന്‍ ആകുമെന്നാണ് ഇഷാന്‍വി മറുപടി...

Read More >>
അരെ വ്വാ....! അയൽപക്കത്തെ 'ചൂൽത്തല്ല്' വീഡിയോ വൈറൽ; ചേച്ചി, 'സ്വച്ഛ്ഭാരത്' കാര്യമായി എടുത്തെന്ന് സോഷ്യൽ മീഡിയ

Jan 27, 2025 10:18 PM

അരെ വ്വാ....! അയൽപക്കത്തെ 'ചൂൽത്തല്ല്' വീഡിയോ വൈറൽ; ചേച്ചി, 'സ്വച്ഛ്ഭാരത്' കാര്യമായി എടുത്തെന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഇത്തരത്തില്‍ അയൽപക്കങ്ങള്‍ തമ്മിലുള്ള ഒരു...

Read More >>
#viral | ഞെട്ടിക്കുന്ന  ദൃശ്യങ്ങൾ; സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റു, വേദനകൊണ്ട് പുളഞ്ഞ് യുവാവ്

Jan 22, 2025 03:29 PM

#viral | ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റു, വേദനകൊണ്ട് പുളഞ്ഞ് യുവാവ്

വീഡിയോയിൽ പാമ്പ് ഇയാളെ കടിച്ചു പിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആണുള്ളത്....

Read More >>
Top Stories

News Roundup