logo

ശരിയും തെറ്റുമില്ല, ആത്മനിഷ്ഠമാണ് കാര്യങ്ങള്‍, മനസ്സുതുറന്ന് വിസ്മയ മോഹന്‍ലാല്‍

Published at Jul 11, 2021 10:40 AM ശരിയും തെറ്റുമില്ല, ആത്മനിഷ്ഠമാണ് കാര്യങ്ങള്‍,  മനസ്സുതുറന്ന്  വിസ്മയ മോഹന്‍ലാല്‍

അച്ഛന്റെ വഴികളില്‍ നിന്ന് മാറി നടക്കാന്‍ ആഗ്രഹിച്ചവരാണ് മോഹന്‍ലാലിന്റെ മക്കള്‍. പ്രണവ് യാത്രകളെയും വായനെയും സ്‌നേഹിച്ചു. ഒടുവില്‍ സിനിമയില്‍ എത്തി.


എന്നിരുന്നാലും സജീവ സിനിമാ പ്രവര്‍ത്തകനല്ല. വിസ്മയ ആകട്ടെ, പുസ്തകങ്ങളും യാത്രകളും തന്നെയാണ് വിസ്മയയുടെയും താത്പര്യം എങ്കിലും സഹോദരന്‍ പ്രണവില്‍ നിന്നും വ്യത്യസ്തമായിരുന്നു അത്.

ഇപ്പോഴിതാ വിസ്മയയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തിരിയ്ക്കുകയാണ്. 'ഗ്രെയിന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തരം ഇപ്പോള്‍ പരിമിതമായി മാത്രമേ വിപണിയില്‍ ഉള്ളൂ.

ആഗസ്റ്റ് ഒന്ന് മുതല്‍ പുസ്തകം ദേശീയ തലത്തില്‍ പ്രകാശനം ചെയ്യും എന്ന് വിസ്മയ പറയുന്നു. കൂടാതെ തന്റെ പുസ്തകത്തെ കുറിച്ചുള്ള വിശദമായ വിവരവും വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.


''വര്‍ഷങ്ങളായി തന്റെ പക്കലുള്ള സ്‌കെച്ചു പുസ്തകത്തില്‍ നിന്നുള്ള കവിതകളും വരകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കലാപരമായ പുസ്തകമാണ് ഗ്രയിന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ്.

അതില്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാത്തതുമായ ദിവസങ്ങളുണ്ട്. അവയെല്ലാം എന്റെ അനുഭവങ്ങളുടെ ഭാഗമാണ്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ നാടകീയമായി തോന്നാമെങ്കിലും, അപ്പോഴുള്ള എന്റെ ആ വികാരങ്ങളെല്ലാം സത്യസന്ധമായിരുന്നു.

ചില കവിതകള്‍ വായിച്ചപ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് പലരും ചോദിച്ചു. അല്ലെങ്കില്‍ ഞാന്‍ എന്താണ് എഴുതിയത് എന്നതിനെ കുറിച്ചുള്ള, അവരുടെ നിഗമനം പങ്കുവച്ചു.

വളരെ രസകരമാണ് അത് കേള്‍ക്കാന്‍. നിങ്ങള്‍ ഉദ്ദേശിച്ചത് അത് ആണെങ്കില്‍, അങ്ങനെ തന്നെയാണ്. ആ കവിതകള്‍ എഴുതുമ്പോള്‍ ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് കൃത്യമായി അറിയാം.

പക്ഷെ വായനക്കാര്‍ അവരുടേതായ വ്യാഖ്യാനം ഉണ്ടാക്കി കവിത ഉള്‍ക്കൊള്ളാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. അവിടെ ശരിയെന്നും, തെറ്റെന്നും ഇല്ല..

ആത്മനിഷ്ഠാ പരമാണ്. അതാണ് കല എന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരേ കാര്യം നോക്കുന്ന രണ്ട് ആളുകള്‍ക്ക്, അവരുടെ വീക്ഷണ കോണില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രണ്ട് അര്‍ത്ഥങ്ങള്‍ നേടാന്‍ കഴിയും.

അത് മനോഹരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ഇപ്പോള്‍ അത് എന്റെ മാത്രം രചനയോ കലയോ അല്ല, നിങ്ങളുടേത് കൂടിയാണ്'' വിസ്മയ എഴുതി ഒരുപാട് പ്രശസ്തരാണ് വിസ്മയ മോഹന്‍ലാലിന്റെ പുസ്തകത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുന്നത്.

അക്കൂട്ടത്തില്‍ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും ഉണ്ട്.

There is nothing right or wrong, things are subjective, Vismaya Mohanlal is open-minded

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories