മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംയുക്ത വർമ്മ. സിനിമയിൽ നായികയായി തിളങ്ങി നിന്നപ്പോഴായിരുന്നു നടൻ ബിജു മേനോനുമായുള്ള താരത്തിന്റെ വിവാഹം. വിവാഹശേഷം സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് താരം. അഭിനയത്തേക്കാൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് തന്റെ കുടുംബത്തിനാണെന്ന് സംയുക്ത ഒരിക്കൽ പറഞ്ഞിരുന്നു.
എന്നാൽ അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വെറും നാല് വർഷം മാത്രമാണ് സംയുക്ത സിനിമയിൽ അഭിനയിച്ചത്. അതിനുള്ളിൽ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി നേട്ടങ്ങൾ സംയുക്തയെ തേടിയെത്തി. അഭിനയത്തിലേക്ക് ഇനിയില്ലെന്നത് സംയുക്തയുടെ തന്നെ തീരുമാനമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംയുക്ത തന്റെ നാൽപ്പത്തിനാലാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചത്.
പിറന്നാൾ ആശംസകൾ നേർന്നവർക്കെല്ലാം സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ സംയുക്ത വർമ. കുറച്ച് പിറന്നാൾ സ്പെഷ്യൽ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ സംയുക്ത പങ്കിട്ടിട്ടുണ്ട്. നിങ്ങളുടെ എല്ലാം സ്‌നേഹം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി എന്നാണ് നടി കുറിച്ചത്. കസവ് സാരിയില്‍ തലയ്ക്ക് കൈ വച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളും ബിജു മേനോനൊപ്പമുള്ള ഒരു ചിത്രവുമാണ് സംയുക്ത പങ്കുവെച്ചിരിയ്ക്കുന്നത്.
വസ്ത്രധാരണത്തിലും ലുക്കിലുമൊന്നും സംയുക്ത ഇന്നും മാറ്റം കൊണ്ടുവന്നിട്ടില്ല. ആഭരണങ്ങളോടുള്ള താരത്തിന്റെ ഇഷ്ടത്തേക്കുറിച്ച് ആരാധകർക്കും അറിയാവുന്നതാണ്. വ്യത്യസ്ത ഡിസൈനുകളിൽ ഉള്ള ആഭരങ്ങളാണ് സംയുക്ത ധരിക്കാറ്. താൻ അണിയാറുള്ള ആഭരണങ്ങളേക്കുറിച്ച് സംയുക്ത ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. പൊതുവേ വലിപ്പമുള്ള ആഭരണങ്ങളോടാണ് താൽപര്യം കൂടുതൽ. അതൊക്കെ ധരിച്ച് വരുമ്പോൾ ഭർത്താവ് ബിജു മേനോൻ തന്നെ കളിയാക്കാറുണ്ടെന്നും സംയുക്ത വെളിപ്പെടുത്തി.
#Samyuktha #very #beautiful #at44 #thanked #who #wished #birthday