1 ബില്യണടിച്ച് 'റൗഡി ബേബി' ആഘോഷമാക്കി താരങ്ങള്‍

1 ബില്യണടിച്ച്  'റൗഡി ബേബി' ആഘോഷമാക്കി താരങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യന്‍ താരം  ധനുഷും പ്രിയ നടി  സായ് പല്ലവിയും ചേർന്ന് ചുവടുവെച്ച റൗഡി ബേബിയുടെ ഓളം ഇതുവരെ സംഗീത പ്രേമികള്‍ക്ക് ഇടയില്‍  അവസാനിച്ചിട്ടില്ല. റെക്കോർഡുകൾ ഭേദിച്ച് ഗാനം ജൈത്രയാത്ര തുടരുകയാണ്.

ഇപ്പോഴിത പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഗാനം.യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ 1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോർഡ് ഇനി റൗഡി ബേബിക്ക് സ്വന്തം. ധനുഷ് തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് 100 കോടി വ്യൂ ലഭിച്ചിരിക്കുന്ന കാര്യം നടൻ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സായ് പല്ലവിയും റൗഡി ബേബിയുടെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്.

റൗഡി ബേബി റെക്കോർഡ് നേട്ടം കൈവരിക്കുമ്പോൾ ധനുഷിന് സന്തോഷിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ധനുഷിന്റെ കൊലവെറി പാട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് ഒമ്പത് വർഷം പൂർത്തിയാകുകയാണ്.


ഇതേ ദിവസമാണ് റൗഡി ബേബിയും ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. 2018 ലാണ് മാരി 2 പുറത്തിറങ്ങിയത്. ധനുഷിന്റെയും സായ് പല്ലവിയുടേയും ചടുലൻ നൃത്ത രംഗങ്ങളുമായി നേരത്തേ തന്നെ പാട്ട് സൂപ്പർ ഹിറ്റായിരുന്നു.

പ്രഭുദേവയാണ് പാട്ടിന് കൊറിയോഗ്രഫി നിർവഹിച്ചത്. യുവാൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചത്.പാട്ട് മാത്രമല്ല ചിത്രത്തിലെ മേക്കിങ്ങ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

2015 - ൽ ബാലാജി മോഹൻ സംവിധാനം ചെയ്ത മാരി ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മാരി 2. ധനുഷിന്റെ നിർമ്മാണ കമ്പനിയായവണ്ടർബാർ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ചിത്രത്തിൽ ധനുഷിന്റെ വില്ലനായി എത്തിയത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ടൊവിനോ തോമസായിരുന്നു. താരത്തിന്റെ രണ്ടാമത്തെ തമിുഴ് ചിത്രമായിരുന്നു മാരി 2. മികച്ച അഭിപ്രായമാണ് ടൊവിനോയ്ക്ക് ലഭിച്ചത്.

സായ് പല്ലവി, വരലക്ഷ്മി ശരത്കുമാർ, കൃഷ്ണ കുലശേഖരൻ എന്നിവരാണ് മാരി 2ലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മാരി ആദ്യ ഭാഗത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് അനിരുദ്ധ് ആയിരുന്നു.

2018 നവംബർ 27 - നാണ് റൗഡി ബേബി എന്ന ഗാനം പുറത്തിറങ്ങുന്നത്. മൂന്നാമത്തെ ഗാനമായി 2018 ഡിസംബർ 10 - ന് പുറത്തിറങ്ങിയത്. ,ഇളയരാജ, എം.എം. മാനസി എന്നിവർ ചേർന്ന് ആലപിച്ച മാരീസ് ആനന്ദി എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും ധനുഷാണ്.

Rowdy Baby now holds the record for the first song to reach 1 billion views on YouTube in the South Indian language. Dhanush himself has shared this good news with the fans

Next TV

Related Stories
'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

Oct 30, 2025 07:44 AM

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ്...

Read More >>
സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി പാകിസ്താന്‍

Oct 29, 2025 09:08 PM

സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി പാകിസ്താന്‍

സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി...

Read More >>
Top Stories










News Roundup






https://moviemax.in/-