വിജിലേഷ് തന്നെയായിരുന്നു വിവാഹക്കാര്യം ആദ്യം ഔദ്യോഗികമായി അറിയിച്ചത്. കല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാട്ടോ, കൂടെ ഉണ്ടാവണം എന്ന് എഴുതിയായിരുന്നു വിജിലേഷ് വിവാഹക്കാര്യം അറിയിച്ചത്.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നേരത്തെ വിജിലേഷ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ജീവിതത്തില്‍ ഒരു കൂട്ടു വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.
വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ എന്നാണ് വിജിലേഷഅ എഴുതിയിരുന്നത്.മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് വിജിലേഷ്.
Vigilesh is a notable actor who has acted in films like Mahesh's Revenge, Train and Varathan