#vinodthomas |നടൻ വിനോദ് തോമസിന്റെ മരണം; കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാകാമെന്ന് പ്രാഥമിക നിഗമനം

#vinodthomas |നടൻ വിനോദ് തോമസിന്റെ മരണം;  കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാകാമെന്ന് പ്രാഥമിക നിഗമനം
Nov 19, 2023 01:35 PM | By Susmitha Surendran

സിനിമ, സീരിയൽ നടൻ വിനോദ് തോമസിന്റെ (47) മരണം കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാകാമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാമ്പാടി കാളച്ചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാറിനു മുന്നിൽ പാർക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

രാവിലെ 11 മണിയോടെ ബാറിലെത്തിയ വിനോദ്, ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് കാറിനുള്ളിൽ കയറി എസി ഓൺ ആക്കിയിട്ട് ഇരുന്നത്.

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ തുറക്കാതെ വന്നതോടെ ബാർ ജീവനക്കാർ മുട്ടി വിളിച്ചു. തുറക്കാതെയായതോടെ കാറിന്റെ ചില്ല് തകർത്താണ് ഡോർ തുറന്നത്. തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിനെ തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് അനുമാനം.

അവിവാഹിതനായ വിനോദ് ഒറ്റയ്ക്കായിരുന്നു താമസം. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും വിവരമുണ്ട്. അയ്യപ്പനും കോശിയും, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച വിനോദ് പൊത്തൻപുറം ഉണക്കപ്ലാവ് സ്വദേശിയാണ്.

#Death #actor #VinodThomas #preliminary #conclusion #toxic #gas #inside #car #inhaled

Next TV

Related Stories
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

Dec 26, 2025 12:22 PM

തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

അനശ്വര രാജൻ, ചാമ്പ്യൻ , ആനന്ദി ആർട്ട് ക്രിയേഷൻസ്,...

Read More >>
Top Stories

News Roundup