മലയാളത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍ .സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും തന്റേതായ അഭിപ്രായങ്ങളും വൈറല്‍ ആകാറുണ്ട് .ഇപ്പോളിതാ റീമ കല്ലിങ്കൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
പഴയ കാലത്തെ ആൽബങ്ങളിൽ കാണുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സാരിയുടുത്താണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.ഷറഫുദ്ദീൻ നായകനാകുന്ന ഹാഗർ ആണ് റിമയുടെ പുതിയ സിനിമ. ഹർഷദ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമ്മാതാവും ഛായഗ്രഹകനും ആഷിഖ് അബുവാണ്.
പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന ചിത്രവും ഒരുക്കുന്നുണ്ട് ആഷിക് അബു. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ഉടൻ തന്നെ ചിത്രത്തെ സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. ചിത്രത്തിന്റെ തിരകഥാകൃത്തുക്കളിൽ ഒരാളായ രമീസിന്റെ പഴയ ചില ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും ഉയർത്തി കാട്ടിയായിരുന്നു ആക്ഷേപം ഏറെയും. ഇതിനെ തുടർന്ന് തിരക്കഥാകൃത്ത് ചിത്രത്തിൽ നിന്ന് ഇപ്പോൾ വിട്ടു നിൽക്കുകയാണ്.
Rima Kallingal is the favorite actress of all Malayalam movies