#TrishaKrishnan | തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി നടൻ മൻസൂർ അലി ഖാൻ; പ്രതികരണവുമായി നടി തന്നെ രംഗത്ത്

#TrishaKrishnan | തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി നടൻ മൻസൂർ അലി ഖാൻ; പ്രതികരണവുമായി നടി തന്നെ രംഗത്ത്
Nov 19, 2023 06:34 AM | By Vyshnavy Rajan

(www.truevisionnews.com) തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി നടൻ മൻസൂർ അലി ഖാൻ.

വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാൽ നിരാശനാണെന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. പരാമർശത്തിനെതിരെ തൻ്റെ എക്സ് ഹാൻഡിലിലൂടെ തൃഷ പ്രതികരിച്ചു.

ഈയിടെ നടത്തിയ ഒരു വാർത്താ സമ്മേളത്തിലാണ് മൻസൂർ അലി ഖാൻ തൃഷയെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

‘എനിക്ക് വലിയ ആഗ്രഹമായിരുന്നു. തൃഷയുടെ കൂടെയാണോ അഭിനയിക്കുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണും. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ ഇടാമെന്ന് വിചാരിച്ചു. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’- മൻസൂർ അലി ഖാൻ പറഞ്ഞു.

ലിയോയിൽ വില്ലൻ വേഷം നൽകാത്തതിലെ നിരാശയും മൻസൂർ അലി ഖാൻ പങ്കുവച്ചിരുന്നു. ഈ പരാമർശത്തിനെതിരെയാണ് തൻ്റെ എക്സ് ഹാൻഡിലിലൂടെ തൃഷ പ്രതികരിച്ചത്.

മൻസൂർ അലി ഖാൻ്റെ പ്രസ്താവന നീചവും വെറുപ്പുളവാക്കുന്നതുമാണ്. ഈ സ്ത്രീവിരുദ്ധ, സെക്സിസ്റ്റ്, അനാദരവായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവത്തിലുള്ള പരാമർശത്തെ അപലപിക്കുന്നു. അയാൾക്ക് അങ്ങനെയൊക്കെ ആശിക്കാം.

പക്ഷേ, ഇന്നുവരെ അയാളെപ്പോലെ ഒരു മോശം ആൾക്കൊപ്പം ഒരുമിച്ചഭിനയിക്കേണ്ടി വന്നിട്ടില്ലാത്തതിനാൽ ആശ്വസിക്കുന്നു. ഇനിയും എൻ്റെ കരിയറിലുടനീളം അങ്ങനെ തന്നെയായിരിക്കും എന്ന് ഉറപ്പാക്കും. അയാളെപ്പോലുള്ളവരാണ് മനുഷ്യരാശിയിൽ മോശം കൊണ്ടുവരുന്നത് എന്നും തൃഷ പ്രതികരിച്ചു.

ചിത്രത്തിൻ്റെ സംവിധായകൻ ലോകേഷ് കനഗരാജ് തൃഷയോട് ഐക്യപ്പെട്ടിട്ടുണ്ട്. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി എന്ന് ലോകേഷ് തൃഷയുടെ പോസ്റ്റ് പങ്കുവച്ച് എക്സിൽ കുറിച്ചു.

സ്ത്രീകളോടും ഒപ്പം ജോലി ചെയ്യുന്നവരോടും ബഹുമാനം കാണിക്കേണ്ടത് എല്ലാ മേഖലയിലും അനിവാര്യമാണ്. പെരുമാറ്റത്തെ താൻ അപലപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വമ്പൻ വിജയമാണ് ലിയോ നേടിയത്. ബോക്സ് ഓഫീസിൽ 615 കോടി രൂപ നേടിയ ചിത്രം തമിഴ് സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം പണം വാരിയ പടമാണ്. നവംബർ 23ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലുമെത്തും.

#TrishaKrishnan #Actor #MansoorAliKhan #misogynist #remarks #against #Trisha; #actress #herself #scene #response

Next TV

Related Stories
അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

May 10, 2025 08:50 PM

അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

അച്ഛൻ മരിച്ച ദിവസം ആരാധകർക്കൊപ്പം പോസ് ചെയ്യാൻ എടുത്ത തീരുമാനം -...

Read More >>
Top Stories