(moviemax.in) തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുപമ പരമേശ്വരൻ. അനുപമ മലയാളത്തിലേതിനേക്കാളും മറു ഭാഷ ചിത്രങ്ങളിലാണ് നിലവിൽ ശ്രദ്ധയാകർഷിക്കുന്നത്. തമിഴകം കാത്തിരിക്കുന്ന ഒരു പുതിയ ചിത്രത്തിലും അനുപമ പരമേശ്വരൻ നായികയായി എത്തുകയാണ്.
സൈറൺ എന്ന പുതിയ തമിഴ് ചിത്രത്തിൽ നായകൻ ജയം രവിയുടെ ജോഡിയായിട്ടാണ് അനുപമ പരമേശ്വരൻ എത്തുന്നതെന്ന് പുറത്തുവിട്ട ഫോട്ടോകളിൽ നിന്ന് വ്യക്തമാക്കുകയാണ്. സംവിധാനം നിർവഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്.
ഒരു ആക്ഷൻ ഇമോഷണൽ ഡ്രാമയായി ചിത്രം ഒരുക്കുമ്പോൾ കൊറിയോഗ്രാഫി നിർവഹിക്കുന്നത് ബൃന്ദയാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിക്കുന്നത്.
ഛായാഗ്രാഹണം സെൽവകുമാർ എസ്‍കെ നിർവഹിക്കുമ്പോൾ ചിത്രത്തിൽ പൊലീസ് ഓഫീസറായി കീർത്തി സുരേഷും വേഷമിടുന്നു ജയം രവി നായകനായി ഒടുവിലെത്തിയ ചിത്രം ഇരൈവൻ ശ്രദ്ധയാകർഷിച്ചിരുന്നു.
ജയം രവിയുടെ നായികയായി ഇരൈവനെന്ന ചിത്രത്തിൽ നയൻതാരയാണ് വേഷിട്ടത്. ഇരൈവൻ ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായിട്ടാണ് പ്രദർശനത്തിന് എത്തിയത്. ഗോഡ് എന്ന പേരിൽ നയൻതാരയുടെ ചിത്രം തെലുങ്കിലുമെത്തിയിരുന്നു.
#Siren #AnupamaParameswaran #JayamRavi #heroine