#anjithanair | അമ്മച്ചി ലുക്കായിട്ടുണ്ട്; നിന്റെ അമ്മയെ വിളിച്ച് ചോദിക്കൂ ഇത് തന്നെയാണോ നിന്റെ അച്ഛന്‍ എന്ന് -അഞ്ജിത

#anjithanair | അമ്മച്ചി ലുക്കായിട്ടുണ്ട്; നിന്റെ അമ്മയെ വിളിച്ച് ചോദിക്കൂ ഇത് തന്നെയാണോ നിന്റെ അച്ഛന്‍ എന്ന് -അഞ്ജിത
Nov 16, 2023 09:07 PM | By Athira V

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് അഞ്ജി നായര്‍. യൂട്യൂബ് വീഡിയോകൡലൂടെയാണ് അഞ്ജിത താരമാകുന്നത്. ടിക് ടോക്കില്‍ നിന്നും യൂട്യൂബിലെത്തിയ അഞ്ജിതയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള വിമര്‍ശനങ്ങളും അഞ്ജിതയ്ക്ക് നേരിടേണ്ടി വരാറുണ്ട്. 

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അഞ്ജിത നായര്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജിത നായര്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷത്തെക്കുറിച്ച് അഞ്ജിത സംസാരിക്കുന്നുണ്ട്. സ്വന്തമായി ഒരു ലാപ് ടോപ് വാങ്ങിയ നിമിഷമാണ് അതെന്നാണ് താരം പറയുന്നത്. മുമ്പൊരിക്കല്‍ ഒരു ബന്ധുവിന്റെ ലാപ്പില്‍ തൊട്ടതിന് തന്നെ അവര്‍ വഴക്ക് പറഞ്ഞിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. അവിടെ നിന്നും സ്വന്തം പൈസയ്ക്ക് ലാപ്പ് വാങ്ങാന്‍ തനിക്ക് സാധിച്ചുവെന്ന് താരം അഭിമാനത്തോടെ പറയുന്നു. 


തന്റെ കുട്ടിക്കാലത്തെക്കുറിച്ചും അഞ്ജിത സംസാരിക്കുന്നുണ്ട്. കുട്ടിക്കാലത്ത് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. അച്ഛന് മാത്രമായിരുന്നു ജോലിയുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ തുച്ഛമായ ശമ്പളത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അച്ഛന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നതിനാല്‍ കുടുംബക്കാര്‍ ആരും സഹായിച്ചിരുന്നില്ലെന്നും അഞ്ജിത പറയുന്നു. പിന്നീട് താന്‍ ജോലിയ്ക്ക് പോകാന്‍ തുടങ്ങഇയതോടെയാണ് കുടുംബത്തിന്റെ അവസ്ഥയില്‍ മാറ്റം വന്നതെന്നാണ് അഞ്ജി പറയുന്നത്.

പതിനാറാം വയസ് മുതല്‍ താന്‍ ജോലിയ്ക്ക് പോകാന്‍ തുടങ്ങി. ആല്‍ബത്തില്‍ അഭിനയിക്കാനായിരുന്നു അഞ്ജിത പോയിരുന്നത്. ഒരു ദിവസത്തെ ഷൂട്ടിന് നാലായിരം രൂപയായിരുന്നു ലഭിച്ചിരുന്നത്. തന്റെ ആ വരുമാനം വച്ചായിരുന്നു അന്ന് കുടുംബം കഴിഞ്ഞിരുന്നതെന്നും വാടക നല്‍കിയിരുന്നതെന്നും അഞ്ജിത പറയുന്നു. അമ്മയുടെ സ്ഥലം ബന്ധുക്കള്‍ വിട്ടു നല്‍കിയിരുന്നില്ലെന്നും അത് കിട്ടിയിരുന്നുവെങ്കില്‍ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെന്നും അഞ്ജിത പറയുന്നുണ്ട്.


സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന മോശം കമന്റുകളെക്കുറിച്ചും അഞ്ജിത സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ അത്യാവശ്യം തടിയുള്ളവരാണ്. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോള്‍ കമന്റുകള്‍ പോകുന്നത് വേറെ രീതിയിലാണെന്നും അഞ്ജിത പറയുന്നു. ബോഡി ഷെയ്മിംഗ് ഇഷ്ടം പോലെ വരാറുണ്ട്. കമന്റുകള്‍ നോക്കിയാല്‍ കുറേ ഉണ്ടാകും. മിക്കതും പുറത്ത് പറയാനാകില്ലെന്നാണ് അഞ്ജിത പറയുന്നത്. വണ്ണം കുറയ്ക്കെടി, അമ്മച്ചി ലുക്കായിട്ടുണ്ട് എന്നൊക്കെ കമന്റുകളുണ്ടാകാറുണ്ട്. വീഡിയോയില്‍ കാണുന്നത്ര തടി ശരിക്കും ഇല്ലെന്നും അഞ്ജിതയും അഞ്ജനയും പറയുന്നു.

അച്ഛനെക്കുറിച്ചുള്ള മോശം കമന്റുകളെക്കുറിച്ചും അഞ്ജിത സംസാരിക്കുന്നുണ്ട്. അച്ഛനെ വീഡിയോയില്‍ വന്നപ്പോള്‍ നിങ്ങളുടെ അച്ഛന്‍ തന്നെയാണോ ഇതെന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് എന്തോ പോലെയായി. നിന്റെ അമ്മയെ വിളിച്ച് ചോദിക്കൂ ഇത് തന്നെയാണോ നിന്റെ അച്ഛന്‍ എന്ന്. അങ്ങനെ ഞങ്ങള്‍ അച്ഛനുമായി ഇന്റര്‍വ്യു ചെയ്തു. ആ ചോദിക്കുന്നവരോട് ഇങ്ങ് വരാന്‍ പറ ഞാന്‍ പറഞ്ഞു കൊടുക്കാം എന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്നും അഞ്ജിതയും അഞ്ജനയും പറയുന്നു.സൈബര്‍ അറ്റാക്കുകളോടുള്ള വാശിയില്‍ ഷോര്‍ട്ട് ഡ്രസ് ഇടില്ലെന്നും അഞ്ജിതയും അഞ്ജനയും പറയുന്നുണ്ട്. അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കണ്ട. അവിടേയും ഇവിടേയും കാണിക്കുന്ന ഡ്രസ് ഇടില്ലെന്ന് അഞ്ജിത പറയുന്നു. 

#anjithanair #opensup #her #childhood #struggles #her #happiest #moment #life

Next TV

Related Stories
രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

Jul 12, 2025 04:20 PM

രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്...

Read More >>
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall