മലയാള സിനിമക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് നെടുമുടി വേണു . നെടുമുടി വേണുവിന്റെ മകൻ കണ്ണൻ വേണു വിവാഹിതനായി. വൃന്ദ പി നായരാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ചെമ്പഴന്തിയിൽ അണിയൂർ ദുർഗാ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സിനിമ പ്രവര്‍ത്തകര്‍ വിവാഹത്തിന് ഉണ്ടായിരുന്നില്ല.
വിവാഹ ചടങ്ങിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. നെടുമുടി വേണുവിന്റെ ഇളയ മകനാണ് കണ്ണൻ. ചെമ്പഴന്തി വിഷ്‍ണുവിഹാറിൽ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകൾ ആണ് വൃന്ദ പി നായര്‍.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് വിവാഹം നടന്നത്. ചടങ്ങുകള്‍ക്കെല്ലാം നേതൃത്വം വഹിച്ചുനില്‍ക്കുന്ന നെടുമുടി വേണുവിന്റെ വിവാഹ വീഡിയോയില്‍ കാണാം. വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ടി ആർ സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ.ഉണ്ണി വേണു ആണ് നെടുമുടി വേണുവിന്റെ മൂത്ത മകൻ.
Nedumudi Venu is an actor who has given a lot of good characters to Malayalam cinema. Nedumudi Venu's son Kannan Venu got married