'ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ' രണ്ടാം ഭാഗത്തിന്റെ ചിത്രികരണം ആരംഭിച്ചു

'ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ' രണ്ടാം ഭാഗത്തിന്റെ ചിത്രികരണം ആരംഭിച്ചു
Oct 4, 2021 09:49 PM | By Truevision Admin

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ. രാജാരാമവർമ്മ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിന്റെ ശില്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്. തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡവർമ്മ എന്ന പോലെയാണ് കൊച്ചി രാജ്യചരിത്രത്തിൽ ശക്തൻ തമ്പുരാന്റെ സ്ഥാനം.

ശക്തൻ തമ്പുരാന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുക എന്ന ദൗത്യമാണ് "ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ " എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ നിർവ്വഹിക്കപ്പെടുന്നത്. കനത്ത യുദ്ധങ്ങളും അക്രമങ്ങളും ഒന്നും തന്നെ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെയാണ് ശക്തൻ തമ്പുരാൻ എന്ന പേർ സിദ്ധിച്ചത് ? ചരിത്രത്തിന്റെ നാൾവഴികളിലേക്കൊരു യാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി .

പഠനാർഹമായ രീതിയിൽ അനേകം ഗവേഷണങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ ഒന്നാംഭാഗം പൂർത്തിയായി.തൃശൂർ, തൃപ്പുണ്ണിത്തുറ വെള്ളാരപ്പള്ളി കോവിലകം, മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.സംവിധാനം - ഡോ.രാജേഷ്കൃഷ്ണൻ , രചന , ഛായാഗ്രഹണം - റഫീഖ് പട്ടേരി, അവതരണം, റിസർച്ച് - വൈഷ്ണവി കൃഷ്ണൻ , എഡിറ്റിംഗ് - വിബിൻ വിസ്മയ , അസ്സോ: ക്യാമറ - സുനിൽ അതളൂർ, ക്യാമറ സഹായികൾ - വിഷ്ണു ആർ കെ , നിഖിൽ മൊഖേരി, ഡിസൈൻസ് - ഉണ്ണികൃഷ്ണൻ , ഡബ്ബിംഗ് - സംഗീത് സ്‌റ്റുഡിയോ, പി ആർ ഓ -അജയ് തുണ്ടത്തിൽ .ഡോക്യുമെന്ററി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.

Work on the second part of the documentary has begun

Next TV

Related Stories
ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്;  നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

Jan 24, 2026 11:11 AM

ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്; നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

ദീപക്കിന്റെ മരണം ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ് നടി മനീഷ കെ.എസ്...

Read More >>
ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

Jan 24, 2026 10:49 AM

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ മനസ്സുതുറന്ന് അർച്ചന...

Read More >>
 മോഹന്‍ലാല്‍ ഇനി പൊലീസ് യൂണിഫോമില്‍; 'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ

Jan 23, 2026 01:03 PM

മോഹന്‍ലാല്‍ ഇനി പൊലീസ് യൂണിഫോമില്‍; 'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ

'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ...

Read More >>
ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു

Jan 23, 2026 11:37 AM

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ...

Read More >>
Top Stories