നല്ല കഥാപാത്രം എന്ന് പറഞ്ഞു വിളിപ്പിച്ചു മോശം അനുഭവമാണ് ലഭിച്ചത് അഞ്ജു അരവിന്ദ് തുറന്നു പറയുന്നു

നല്ല കഥാപാത്രം എന്ന് പറഞ്ഞു വിളിപ്പിച്ചു മോശം അനുഭവമാണ് ലഭിച്ചത്  അഞ്ജു അരവിന്ദ് തുറന്നു പറയുന്നു
Oct 4, 2021 09:49 PM | By Truevision Admin

 നിരവധി സിനിമകളിലൂടെ മലയാളികളുടെ മുന്നിലെത്തിയ താരമാണ് അഞ്ചു അരവിന്ദ്. സഹനടിയായും കൂട്ടുകാരിയാണ് എല്ലാം വര്ഷങ്ങളായി മലയായികളുടെ മുന്നില്‍ എത്തുന്ന താരം ഇതിനോടകം അറുപതില്‍ അതികം ചിത്രങ്ങളില്‍ ആണ് അഭിനയിച്ചത്. സിനിമയില്‍ മാത്രമല്ല, നിരവധി ടെലിവിഷന്‍ പാരമ്ബരകളിലും അഞ്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയില്‍ സജീവമായ താരം പെട്ടന്ന് സിനിമയില്‍ നിന്നും അപ്രത്യക്ഷം ആകുകയായിരുന്നു. ഏകദേശം ഇരുപതോളം വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ചു അഭിനയ ലോകത്തിലേക്ക് വീണ്ടും തിരികെ വന്നിരുന്നു.


സിനിമയിലും സീരിയലുകളിലും മാത്രമല്ല നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും അഞ്ചു സജീവമായിരുന്നു. ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ച്‌ മനസ്സ് തുറക്കുകയാണ് താരം. സിനിമയില്‍ നിന്നും തനിക്ക് അങ്ങനെ മോശം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അഞ്ചു പറഞ്ഞത്. എന്നാല്‍ സീരിയലുകളില്‍ നിന്നും തനിക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു.


പലപ്പോഴും നല്ല കഥാപാത്രങ്ങള്‍ ആണെന്ന് പറഞ്ഞു ക്ഷണിച്ചിട്ടു അവിടെ ചെന്നിട്ട് അപമാനിക്ക പെട്ടിട്ടുണ്ട്. മുഴുനീള കഥാപാത്രം ആണെന്ന് പറഞ്ഞു വിളിപ്പിച്ചിട്ട് ഒരാഴ്ച കൊണ്ട് മുഴുവന്‍ രംഗങ്ങളും ഷൂട്ട് ചെയ്തിട്ട് പറഞ്ഞു വിട്ടിട്ടുണ്ട്. അഭിനേതാവ് എന്ന നിലയില്‍ നമ്മളോട് ഒരു വാക്ക് പോലും പറയാതെ പെട്ടെന്ന് ഒരു ദിവസം കഥാപാത്രത്തെ പരമ്ബരയില്‍ നിന്നും അപ്രത്യക്ഷം ആക്കിയിട്ടുണ്ട്. അങ്ങനെ മടുത്തപ്പോള്‍ ആണ് സീരിയല്‍ ഉപേക്ഷിച്ചതും ഒരു ഡാന്‍സ് സ്കൂള്‍ തുടങ്ങിയതും. ഇപ്പോള്‍ മുഴുവന്‍ നാല് ഡാന്‍സ് സ്കൂള്‍ ഉണ്ടെന്നും താരം പറഞ്ഞു.

Anchu Aravind is a leading actor in many movies. She has acted in more than 60 films

Next TV

Related Stories
'പ്രകാശം പരത്തുന്ന പെണ്‍കുട്ടി ' കാലഘട്ടം  ആവശ്യപ്പെട്ടുന്ന സിനിമ - വിദ്യാധരന്‍ മാഷ്

Nov 28, 2025 12:58 PM

'പ്രകാശം പരത്തുന്ന പെണ്‍കുട്ടി ' കാലഘട്ടം ആവശ്യപ്പെട്ടുന്ന സിനിമ - വിദ്യാധരന്‍ മാഷ്

പ്രകാശം പരത്തുന്ന പെണ്‍കുട്ടി, വിദ്യാധരന്‍ മാഷ്, സിനിമ,...

Read More >>
'ഹാലിളകണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

Nov 27, 2025 04:35 PM

'ഹാലിളകണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

ഹാല്‍ സിനിമ,കത്തോലിക്കാ കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷന്‍...

Read More >>
Top Stories










News Roundup