റാപ് സോംഗ് മ്യൂസിക് സിംഗിളുമായി മംമ്‌തയുടെ 'ലോകമേ' എത്തുന്നു

റാപ് സോംഗ് മ്യൂസിക് സിംഗിളുമായി മംമ്‌തയുടെ 'ലോകമേ' എത്തുന്നു
Oct 4, 2021 09:49 PM | By Truevision Admin

'ലോകമേ' എന്ന റാപ് സോംഗ് മ്യൂസിക് സിംഗിള്‍ രൂപത്തില്‍ പുറത്തിറക്കുന്നു. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിൾ എന്ന പ്രത്യേകതയോടെയാണ് "ലോകമേ" പുറത്തിറങ്ങാൻ ഒരുങ്ങുന്നത്.

മലയാള സിനിമ മേഖലയിൽ 15 വർഷം തികച്ച മംമ്‍ത മോഹൻദാസ് ആണ് 'ലോകമേ' മ്യൂസിക് സിംഗിള്‍ നിര്‍മിക്കുന്നത്. മംമ്‍ത മോഹൻദാസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ മംമ്‍തയും നോയല്‍ ബെന്നും ചേര്‍ന്നാണ് നിര്‍മാണം.

റേഡിയോ ജോക്കി ആയ ഏകലവ്യൻ സുഭാഷ് പാടി ആസ്വാദകര്‍ ഏറ്റെടുത്തത് ആണ് 'ലോകമേ' എന്ന റാപ് സോംഗ്.

വിഷ്വൽ എഫക്ട്സ് മേഖലയിൽ വളരെ കാലത്തെ പ്രവർത്തന പരിചയമുള്ള ബാനി ചന്ദ് ബാബു ആണ് ഗാനത്തിന് അനിയോജ്യമായ കോൺസെപ്റ്റ് തയാറാക്കി മ്യൂസിക് സിംഗിൾ സംവിധാനം ചെയ്‍തിരിക്കുന്നത്.

എഡിറ്റിംഗും ബാനി ചന്ദ് ബാബു തന്നെയാണ്. അഭിനന്ദൻ രാമാനുജം ഛായാഗ്രാഹണം നിര്‍വഹിച്ച മ്യൂസിക് സിംഗിളിന് പ്രസന്ന മാസ്റ്റർ ആണ് നൃത്ത സംവിധാനം ചെയ്യുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോജ് വസന്തകുമാർ. വിഷ്വൽ എഫക്ട്സ് ചെയ്‍തിരിക്കുന്നത് കോക്കനട് ബഞ്ച് ക്രീയേഷൻസ്.

മ്യൂസിക് മാസ്റ്ററിങ് അച്ചു രാജാമണി.സൗണ്ട് എഫക്ട്സ്, സംസ്ഥാന അവാർഡ് ജേതാക്കളായ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കർ. കളറിംഗ് ശ്രിക് വാരിയർ. ലൈൻ പ്രൊഡ്യൂസർ ജാവേദ് ചെമ്പ്, പി ഓ ഒ - ആതിര ദിൽജിത്ത്‌. 'ലോകമേ' മ്യൂസിക് സിംഗിളിന്റെ ട്രൈലർ ദുൽഖർ 07 നു തന്റെ ഒഫീഷ്യൽ പേജിൽ ലോഞ്ച് ചെയ്യും

Mamta Mohandas, who has been in the Malayalam film industry for 15 years, is producing the music single 'Lokame'. Produced by Mamta and Noel Benn under the banner of Mamta Mohandas Productions

Next TV

Related Stories
183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Dec 24, 2025 04:18 PM

183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

183ൽ 168 ചിത്രങ്ങളും നഷ്ടം, സിനിമാ ഇൻഡസ്ട്രിയിലെ ലാഭ നഷ്ട കണക്കുകളുമായി നിർമാതാക്കളുടെ...

Read More >>
'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

Dec 24, 2025 02:10 PM

'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

'വെള്ളേപ്പം' , വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം, 'ആ നല്ല നാൾ ഇനി...

Read More >>
ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

Dec 24, 2025 01:54 PM

ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

വൃഷഭ,ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം,നാളെ മുതൽ...

Read More >>
നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

Dec 24, 2025 01:42 PM

നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

നടിയെ ആക്രമിച്ച കേസ്, ദിലീപ് അതിജീവിത ഭൂമിഇടപാട് , കാവ്യദിലീപ് ബന്ധം, മഞ്ജു ദിലീപിന്റെ ബന്ധം അറിഞ്ഞ വൈരാഗ്യം...

Read More >>
Top Stories