മഞ്ഞയുടുപ്പില്‍ സുന്ദരിയായി രമ്യ നമ്പീശന്‍ ചിത്രങ്ങള്‍ കാണാം

മഞ്ഞയുടുപ്പില്‍  സുന്ദരിയായി രമ്യ നമ്പീശന്‍ ചിത്രങ്ങള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടപെട്ട നടിയാണ് രമ്യ നമ്പീശന്‍ .മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട് . നടിയായി മാത്രമല്ല ഗായികയായും രമ്യാ നമ്പീശൻ ശ്രദ്ധേയയാണ്.

രമ്യാ നമ്പീശന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ രമ്യാ നമ്പീശന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. രമ്യാ നമ്പീശൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഞ്ഞ വസ്‍ത്രമണിഞ്ഞാണ് ഫോട്ടോയില്‍ രമ്യാ നമ്പീശനുള്ളത്.


ബാല നടിയായിട്ടായിരുന്നു രമ്യാ നമ്പീശൻ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.ഒട്ടേറെ സിനിമകളില്‍ ബാലനടിയായി എത്തിയ രമ്യാ നമ്പീശൻ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ റോളില്‍ എത്തി.

ആനചന്തം എന്ന സിനിമയിലൂടെയാണ് നായികയാകുന്നത്.ഒരു നാള്‍ ഒരു കനവ് എന്ന സിനിമയിലൂടെ തമിഴകത്ത് ആദ്യമായി അഭിനയിച്ചു.


തെലുങ്ക് സിനിമയിലും രമ്യാ നമ്പീശൻ അഭിനയിച്ചിട്ടുണ്ട്.നടിയായിട്ട് മാത്രമല്ല ഗായികയായും ശ്രദ്ധേയയാണ് രമ്യാ നമ്പീശൻ.ആണ്ടെ ലോണ്ടെ, മുത്തുചിപ്പി പോലൊരു തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ രമ്യാ നമ്പീശന്റേതായിട്ടുണ്ട്.

ഡബ്യുസിസിയുടെ ഭാഗമായ രമ്യാ നമ്പീശൻ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാൻ മടികാട്ടാത്ത നടിയാണ്.സിനിമയില്‍ സ്‍ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‍നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ രമ്യാ നമ്പീശനും കൃത്യമായ അഭിപ്രായങ്ങള്‍ പങ്കുവയ്‍ക്കുകയും അതിനായി നിലകൊള്ളുകയും ചെയ്യുന്നു.

Remya Nambeesan is a popular actress among Malayalees. She has proved her acting prowess not only in Malayalam but also in Tamil and Telugu

Next TV

Related Stories
'നാട് വികസിച്ചാൽ മതിയായിരുന്നു,  ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി'; ബിജെപി വിജയത്തിൽ ഗോകുൽ സുരേഷ്

Dec 14, 2025 01:53 PM

'നാട് വികസിച്ചാൽ മതിയായിരുന്നു, ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി'; ബിജെപി വിജയത്തിൽ ഗോകുൽ സുരേഷ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം , തിരുവനന്തപുരത്തെ ബിജെപി വിജയം , ഗോകുൽ...

Read More >>
പൾസർ സുനി പറഞ്ഞ മാ‍ഡം കാവ്യമാധവൻ? ക്വട്ടേഷനൻ നൽകിയതും ഇവൾ; ദിലീപല്ല ​ഗൂഢാലോചന ന‌ടത്തിയതെങ്കിൽ പിന്നെ ആര്?

Dec 14, 2025 01:25 PM

പൾസർ സുനി പറഞ്ഞ മാ‍ഡം കാവ്യമാധവൻ? ക്വട്ടേഷനൻ നൽകിയതും ഇവൾ; ദിലീപല്ല ​ഗൂഢാലോചന ന‌ടത്തിയതെങ്കിൽ പിന്നെ ആര്?

പൾസർ സുനി പറഞ്ഞ മാ‍ഡം ആര്? നടിയെ ആക്രമിച്ച കേസ്, ക്വട്ടേഷനൻ നൽകിയത് ദിലീപല്ല...

Read More >>
 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

Dec 13, 2025 10:59 AM

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

ളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ, ദർശനം നടത്തി നടൻ...

Read More >>
Top Stories










News Roundup