ഒരുകാലത്ത് പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാള്‍ ആണ് സീമ. മലയാള സിനിമയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങി.
സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളിലൂടെയാണ് സീമ മലയാളത്തില്‍ സജീവമായിരുന്നത്. അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ് സീമ മലയാളത്തില്‍ തരംഗമായത്.
വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒപ്പമെല്ലാം നടി സിനിമകള്‍ ചെയ്തിരുന്നു.അതേസമയം താന്‍ എറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചത് ജയന്‍, മമ്മൂട്ടി തുടങ്ങിയവരുടെ സിനിമകളിലാണെന്ന് സീമ തുറന്നുപറഞ്ഞിരുന്നു.
ജയനും മമ്മൂട്ടിയുമാണ് എന്റെ നായകന്മാരായി കൂടുതല്‍ അഭിനയിച്ചിട്ടുളളത്.
ഈ അടുത്ത കാലത്താണ് ഞാന്‍ അറിയുന്നത് മമ്മൂട്ടിക്കുമായി ഞാന്‍ 38ല്‍പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന്.റൊമാന്റിക്ക് സീനുകളില്‍ അഭിനയിക്കുമ്പോള്‍ മമ്മൂക്കയ്ക്ക് എന്നെ കെട്ടിപിടിക്കാന്‍ ഭയങ്കര മടിയായിരുന്നു. പക്ഷേ ജയേട്ടന്‍ അങ്ങനെയായിരുന്നില്ല.
എനിക്ക് തോന്നുന്നത് അതിന്റെ പ്രധാന കാരണം മമ്മൂക്കയ്ക്ക് ഭാര്യ ഉളളത് കൊണ്ടായിരിക്കും, ജയേട്ടന്‍ വിവാഹിതനല്ലല്ലോ. അതുകൊണ്ട് ആരെയും പേടിക്കേണ്ടല്ലോ. സീമ പറയുന്നു.
എനിക്ക് എറ്റവും പ്രയാസം മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോഴായിരുന്നു. കാരണം മമ്മൂക്ക വരുമ്പോള്‍ ഞാന്‍ അവളുടെ രാവുകള്‍ ഒകെ കഴിഞ്ഞ് ഹിറ്റായി നില്‍ക്കുന്ന നായികയായിരുന്നു. അപ്പോള്‍ ഒരു പുതിയ നടന്റെ നായിക എന്ന നിലയില്‍ അഭിനയിക്കുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു.
പക്ഷേ ജയേട്ടന്‍ ഫീല്‍ഡില്‍ ഉളളപ്പോള്‍ വന്ന നായികയാണ് ഞാന്‍.അതുകൊണ്ട് അങ്ങനെ ഒരു പ്രശ്‌നമില്ലായിരുന്നു. സീമ പറഞ്ഞു. മോളിവുഡില്‍ മികച്ച ക്യാരക്ടര്‍ റോളുകള്‍ ചെയ്ത നായിക കൂടിയാണ് സീമ.
ഒരുകാലത്ത് ഭര്‍ത്താവ് ഐവി ശശിയുടെ സ്ഥിരം നായികയായി സീമ മലയാളത്തില്‍ എത്തിയിരുന്നു. ഐവി ശശിയ്ക്ക് പുറമെ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ സീമയ്ക്ക് ലഭിച്ചിരുന്നു.എംടി രചിച്ച സിനിമകളിലെല്ലാം ശക്തമായ സത്രീ കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരുന്നത്.
ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹന്‍ലാലിന്റെ ഒളിമ്പ്യന്‍ ആന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.
സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയ താരമാണ് സീമ. മുന്‍പ് നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചിരുന്നു.
സീമയുടെ പഴയ ചിത്രങ്ങളെല്ലാം ചാനലുകളില്‍ വന്നാല്‍ പ്രേക്ഷകര്‍ കാണാറുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ 250 സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. അവളുടെ രാവുകളിലെ രാജിയാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.
രണ്ട് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നടിക്ക് ലഭിച്ചത്. മലയാളത്തില്‍ സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രമാണ് സീമയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.
Seema was once one of the most beloved heroines of the audience. She shined in Malayalam cinema as a heroine and co-star