---
title: "രണ്ടാം പ്രതി വരുന്നു....... കുടുംബ സദസ്സിലേക്ക് "
english_title: " Under the banner of Achuami Productions, D.V. The short film "
publisher: "moviemax.in"
canonical_url: "https://moviemax.in/news/1525/under-the-banner-of-achuami-productions-dv-the-short-film-randamprati-is-produced-by-manoj-and-written-by-binulal-unni"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fa11243847fe_randaamprathi.jpg"
keywords: []
---

# രണ്ടാം പ്രതി വരുന്നു....... കുടുംബ സദസ്സിലേക്ക് 

> **Lead Summary:** > അച്ചുആമി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി.വി. മനോജ് നിർമ്മാണവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം " രണ്ടാംപ്രതി " സതീഷ്ബാബു സംവിധാനയത്തിൽ ഉടൻ കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നു.

## Article Content

> അച്ചുആമി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി.വി. മനോജ് നിർമ്മാണവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം " രണ്ടാംപ്രതി " സതീഷ്ബാബു സംവിധാനയത്തിൽ ഉടൻ കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നു.

സർക്കാരുദ്യോഗസ്ഥനായ വേണുഗോപാൽ നഗരത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്.

സർക്കാരുദ്യോഗസ്ഥയായ ഭാര്യ ജയശ്രീയും രണ്ടു മക്കളുമാണ് വേണുവിനുള്ളത്. ജോലിത്തിരക്കുകളും അതിന്റെ സമയമില്ലായ്മകളും അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.

പലരെയും മോട്ടിവേറ്റ് ചെയ്യുന്ന വേണുവിന്റെ കുടുംബജീവിതം ഈ തിരക്കുകളിൽ താളം തെറ്റാൻ തുടങ്ങുമ്പോഴാണ്, വീട്ടിൽ വേലക്കാരിയായി സുഭദ്രാദേവിയെത്തുന്നത്.

പത്രപ്പരസ്യം കണ്ട് അവിടെ എത്തിയ സുഭദ്രാദേവി കുറഞ്ഞദിവസം കൊണ്ട് ആ വീടിനെ സ്നേഹത്തിന്റെ തുരുത്തായി മാറ്റിയെടുക്കുന്നു. കുട്ടികൾക്ക് മുത്തശ്ശിയും വേണുവിനും ജയശ്രീക്കും അമ്മയുമായി സുഭദ്രാ ദേവി മാറുന്നു.

ഇടയ്ക്ക് സുഭദ്രാദേവിയുടെ പൂർവ്വകാല ജീവിതം അറിയുന്ന വേണുവും ജയശ്രീയും വല്ലാതെ സമ്മർദ്ദത്തിലേക്ക് വീഴുന്നു.രാജേഷ് അഴീക്കോടൻ, വിജയകുമാരി , സിജി പ്രദീപ്, ഹരിദാസ് .എം .കെ, കൃഷ്ണശ്രീ , ജഗൻനാഥ്, അരുൺനാഥ് ഗോപി , സതീഷ് മണക്കാട്, ഗൗരീകൃഷ്ണ എന്നിവർ അഭിനയിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1525/under-the-banner-of-achuami-productions-dv-the-short-film-randamprati-is-produced-by-manoj-and-written-by-binulal-unni)