#dhyansreenivasan | അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്-ധ്യാന്‍ ശ്രീനിവാസന്‍

#dhyansreenivasan | അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്-ധ്യാന്‍ ശ്രീനിവാസന്‍
Oct 3, 2023 03:32 PM | By Priyaprakasan

(moviemax.in) അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്, അച്ഛന്‍ ഞങ്ങളുടെ മുറിയില്‍ പോലും കയറാറില്ല ധ്യാന്‍ മലയാളികളുടെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍.

ടെന്‍ഷനടിച്ചിരിക്കുന്ന സമയത്ത് റിലാക്‌സ് ചെയ്യാന്‍ സിനിമ കണ്ടിരുന്നവരെക്കൊണ്ട് ഇന്റര്‍വ്യു കാണിക്കാന്‍ ശീലിപ്പിച്ച താരമാണ് ധ്യാന്‍.

അഭിനയിച്ച സിനിമകളേക്കാള്‍ കൂടുതല്‍ ഹിറ്റാകാറുള്ളത് തന്റെ അഭിമുഖങ്ങളാണെന്നാണ് ധ്യാന്‍ തന്നെ പറഞ്ഞിട്ടുള്ളത്. അച്ഛന്‍ ശ്രീനിവാസന്റേയും ചേട്ടന്‍ വിനീത് ശ്രീനിവാസന്റേയും പാതയിലൂടെ സിനിമയിലെത്തിയ ധ്യാന്‍ ഇന്ന് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്.

ജനപ്രീതിക്ക് വേണ്ടിയാണ് കഷ്ടപ്പെട്ടത്, പെൺകുട്ടികൾ എന്റെ വസ്ത്രം വലിച്ചുകീറണമെന്നാണ് ആഗ്രഹം' ഷാരൂഖ് പറഞ്ഞത് ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ധ്യാന്‍.

താന്‍ മദ്യത്തിന് അടിമയായതിനെക്കുറിച്ചും അച്ഛനുമായി തെറ്റി വീട്ടിൽ നിന്നും ഇറങ്ങിയതിനെക്കുറിച്ചുമെല്ലാം ധ്യാന്‍ തുറന്ന് സംസാരിക്കുന്നുണ്ട്. ''ഏട്ടനും ഞാനും നന്നായി പഠിക്കുമായിരുന്നു.

പത്താം ക്ലാസില്‍ എനിക്ക് 91 ശതമാനം മാര്‍ക്ക് കിട്ടി. പ്ലസ് ടു ആയപ്പോള്‍ അത് നേരെ 82 ശതമാനത്തില്‍ എത്തി. അതിനൊപ്പം എന്റെ കൂട്ടുകെട്ടുകള്‍ വളര്‍ന്നു. മദ്യപാനം തുടങ്ങി.

ഒന്നു രണ്ടു തവണ അച്ഛന്‍ ഇത് കണ്‍മുന്നില്‍ കണ്ടു. അങ്ങനെയാണ് ഇവനെ ഇനി ചെന്നൈയില്‍ നിര്‍ത്തിയാല്‍ ശരിയാവില്ല എന്ന് അച്ഛനു തോന്നിയത്.

നേരെ തിരുവനന്തപുരത്ത് എന്‍ജീനിയറിങ്ങിന് ചേര്‍ത്തു'' ധ്യാന്‍ പറയുന്നു.​'ഗ്രാഫിക്സ് അല്ല 750 അടി താഴ്ചയുള്ള ഡാമിലേക്ക് ഞാൻ ചാടിയതാണ്, കൈ നിലത്ത് അടിച്ച് ഷോൾഡർ ഊരിപ്പോയി. അപ്പോഴും അച്ഛന്‍ കൂടെ നിന്നിട്ടേയുള്ളൂ. എനിക്ക് നാട്ടില്‍ പഠിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ തന്നെയാണ് എന്നെ തിരിച്ചു ചെന്നൈയിലേക്ക് കൊണ്ടു പോയത്.

അവിടെ എന്നെ കോളേജില്‍ ചേര്‍ത്തു. വീണ്ടും മൂന്നര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ കോളേജില്‍ പോകുന്നില്ലെന്ന് അച്ഛന്‍ അറിഞ്ഞതെന്നാണ് ധ്യാന്‍ പറയുന്നത്. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നം തുടങ്ങിയെന്നും താരം പറയുന്നു.

#dhyansrinivasan #house #calling#fatherbad

Next TV

Related Stories
Top Stories










News Roundup