ഇന്ത്യൻ സിനിമ ഏറ്റവും കൂടുതൽ ആഘോഷിച്ചിട്ടുള്ള നായികമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ തന്റെ കരിയറിന്റെ തുടക്കം മുതല്‍ തന്റെ സമകാലികരെയെല്ലാം പിന്നിലാക്കിയാണ് കുതിച്ചത്. ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച ഐശ്വര്യയ്ക്ക് കൈനിറയെ അവസരങ്ങളാണ് ലഭിച്ചത്. എന്നാൽ മകൾ ആരാധ്യ ജനിച്ച ശേഷം കരിയറിലെ തിരക്കുകൾ കുറച്ചിരിക്കുകയാണ് ഐശ്വര്യ. അമ്മയായ ശേഷം വെറും അഞ്ച് സിനിമകൾ മാത്രമാണ് ഐശ്വര്യ റായ് ചെയ്തിട്ടുള്ളത്.

എത്ര തിരക്കായാലും മകളെ പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കാത്ത അമ്മയാണ് ഐശ്വര്യ റായ്. എപ്പോഴും ലൈം ലെെറ്റിൽ അമ്മയ്ക്കൊപ്പം കാണുന്നതിനാൽ തന്നെ ആരാധ്യ മാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്. അതേസമയം ഐശ്വര്യയ്ക്ക് മകളോടുള്ള സമീപനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. പതിനൊന്ന് വയസ് കഴിഞ്ഞിട്ട് മകളെ ഇപ്പോഴും തന്റെ നിഴലിൽ നിർത്തിയേക്കുന്നു എന്നതാണ് ഐശ്വര്യക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രധാനമായും ഉയരുന്ന വിമർശനം.
ഐശ്വര്യ മകളെ എപ്പോഴും ലൈം ലൈറ്റിൽ നിർത്തുന്നത് മകൾക്ക് മറ്റ് കുട്ടികളെ പോലെയുള്ള സ്വാഭാവിക ജീവിതം ഇല്ലാതാക്കുന്നെന്നും എപ്പോഴും മകളുടെ കൈപിടിച്ചു നടക്കുന്നതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ ഐശ്വര്യയുടെയും ആരാധ്യയുടെയും പുതിയ വീഡിയോയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഐശ്വര്യ റായിയും ആരാധ്യയും ഇന്ന് പുലർച്ചെ മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴുള്ള വീഡിയോയാണ് ചർച്ചയാകുന്നത്.
ആരാധ്യക്ക് ഒപ്പം വിമാനത്താവളത്തിലേക്ക് കാറിൽ വന്നിറങ്ങിയ ഐശ്വര്യയും മകളും പാപ്പരാസികൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്തിനാണ് ഇപ്പോഴും കൈപിടിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നത് . ഒപ്പം ഐശ്വര്യയുടെ വസ്ത്രധാരണവും ചർച്ചയായിരിക്കുകയാണ് . ഈ കറുത്ത വസ്ത്രത്തിൽ നിന്നും ഒരു മുക്തിയില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കാനാണ് ഇവരുടെ യാത്ര എന്നാണ് വിവരം.
#daughter #grewup #didnot #stop #Fans #criticized #Aishwarya