#laljose | ഷൂട്ടിം​ഗും മുടങ്ങി; മമ്മൂക്ക പറഞ്ഞതെല്ലാം കേൾക്കേണ്ടി വന്നു; അനുഭവം പങ്കുവച്ച് ലാൽ ജോസ്

#laljose | ഷൂട്ടിം​ഗും മുടങ്ങി; മമ്മൂക്ക പറഞ്ഞതെല്ലാം കേൾക്കേണ്ടി വന്നു; അനുഭവം പങ്കുവച്ച് ലാൽ ജോസ്
Sep 29, 2023 11:27 AM | By Kavya N

മലയാള സിനിമാ രം​ഗത്ത് പകരം വെക്കാനില്ലാത്ത താരമാണ് നടൻ മമ്മൂട്ടി. എന്നാൽ പലപ്പോഴും ദേഷ്യത്തിന്റെ പേരിൽ അദ്ദേഹം വിമർശിക്കപ്പെ‌ട്ടിട്ടുണ്ട്. സഹപ്രവർത്തകരായ നിരവധി പേരാണ് മമ്മൂട്ടിക്കൊപ്പമുള്ള ഇത്തരം കഥകൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്ക് ദേഷ്യം വന്ന ഒരു സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്.

കേരള കഫെ എന്ന ആന്തോളജി ഷൂ‌ട്ട് ചെയ്യുമ്പോഴുണ്ടായ അനുഭവമാണ് ലാൽ ജോസ് പങ്കുവെച്ചിരിക്കുന്നത്.ആഷിഖ് അബുവിന്റെ ഡാഡി കൂൾ എന്ന സിനിമയുടെ ഷൂട്ടിം​ഗ് സെറ്റിൽ പോയാണ് കഥ പറഞ്ഞത്. കഥ പറഞ്ഞപ്പോൾ പട്ടാളം സിനിമ ന‌‌‌ടക്കുന്നതിനിടെ പറഞ്ഞ കഥയാണിതെന്ന് മമ്മൂക്ക ഓർത്തു. അത് തന്നെ ഞെട്ടിച്ചു ലാൽ ജോസ് വ്യക്തമാക്കി. സിനിമ ചെയ്യാമെന്ന് മമ്മൂക്ക സമ്മതിച്ചു. രണ്ട് ദിവസമാണ് മമ്മൂക്കയുടെ ഷൂട്ടിം​ഗ്.

മമ്മൂക്കയെത്തിയ ദിവസത്തെ ടെൻഷനെന്നാൽ റംസാൻ തുടങ്ങിയ ദിവസമാണ്. നോമ്പിന്റെ ആദ്യ ദിവസം വിശന്നിട്ട് വട്ടാകും. ഷൂട്ട് തുടങ്ങാനിരക്കെ ഫോറസ്റ്റുകാർ തടഞ്ഞു. ഫോറസ്റ്റിൽ ഇറങ്ങേണ്ട. ബസിലാണ് ഷൂട്ടിം​ഗ്. എന്നാൽ ബസിനകത്ത് ഷൂട്ട് ചെയ്യുമ്പോൾ ഈ കാ‌ട് വരാൻ പാടില്ലെന്ന് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. മമ്മൂക്ക ഒരു മന്ത്രിയെ വിളിച്ച് താൽക്കാലികമായി പെർമിഷൻ വാങ്ങി. പക്ഷെ ആദ്യ ദിവസം കാര്യമായി ഷോട്ട് എടുക്കാൻ പറ്റിയില്ല.

ഒരു ദിവസം കൂടെ ഷൂട്ടിന് വേണ്ടി വരും. എങ്ങനെ പറയുമെന്ന് എനിക്ക് അറിയില്ല. ഒന്നാമത് കുറച്ച് കാലമായി ഞങ്ങൾ കോൺടാക്ട് ഇല്ലാതിരിക്കുകയാണ്. അതും ഫ്രീയായാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ മാനേജർ വന്ന് ഇക്ക വിളിക്കുന്നു, പുള്ളിയുടെ കാറിൽ പോകാമെന്ന് പറഞ്ഞു. മ‌ടിച്ച് മടിച്ച് അദ്ദേഹത്തിന്റെ കാറിൽ കയറിയിരുന്നു. ഇനിയാെരു ദിവസം കൂടി വേണ്ടി വരും അല്ലേയെന്ന് ചോദിച്ചു. ഒന്നര ദിവസം വേണ്ടി വരുമെന്ന് ഞാൻ.

ഇന്ന് നോമ്പ് തുടങ്ങിയിരിക്കുകയാണെന്ന് നിനക്ക് അറിയില്ലേ, കാടിന്റെയുള്ളിൽ പെർമിഷനില്ലാതെയാണോ വരുന്നതെന്ന് മമ്മൂക്ക ചോദിച്ചു.ഇതൊക്കെ ആലോചിക്കണം, ഞാൻ ഒരു സഹായം ചെയ്യാമെന്ന് വെച്ചപ്പോൾ അത് മുതലെടുക്കുന്നു എന്നും പറഞ്ഞു. നമ്മു‌ടെ സൈഡിലാണ് പ്രശ്നം. നോമ്പ് മുറിക്കേണ്ട സമയത്ത് കാട്ടിനുള്ളിൽ ആയിരുന്നു ഞങ്ങൾ . സ്ഥലത്തെത്തി നിസ്കാരമൊക്കെ കഴിഞ്ഞ് ഞങ്ങളൊരുമിച്ച് നോമ്പ് തുറന്നു. അടുത്ത ദിവസം ഷൂട്ട് ചെയ്തു. എന്നാൽ ഷൂട്ടിം​ഗ് കഴിഞ്ഞ് ശേഷം മമ്മൂട്ടി ഹാപ്പിയായിരുന്നെന്നും ലാൽ ജോസ് ഓർത്തു.

#shooting #stopped #I had #listen #everything #Mammooka #said #LalJose #shared #experience

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










https://moviemax.in/- //Truevisionall