logo

മോനെ, തരക്കാരോട് കളിക്കെടാ, ചെല്ല്-ഇർഷാദ് അലി

Published at Jun 15, 2021 10:16 AM മോനെ, തരക്കാരോട് കളിക്കെടാ, ചെല്ല്-ഇർഷാദ് അലി

സീരിയലുകളിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ഇര്‍ഷാദ് അലി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അദ്ദേഹം. രമ്യ ഹരിദാസ് എംപിയെക്കുറിച്ചുള്ള ഇര്‍ഷാദിന്റെ കമന്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നടനെ വിമര്‍ശിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടം എത്തിയത്. അദ്ദേഹത്തിനായി ഇര്‍ഷാദ് നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. വിശദാംശങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ജഗതി ശ്രീകുമാര്‍ റോഡില്‍ വീണുകിടിക്കുന്നൊരു ഫോട്ടോ ഡോക്ടര്‍ പ്രേംകുമാര്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് കീഴിലായാണ് ഇര്‍ഷാദ് സര്‍ക്കാസം കലര്‍ന്നൊരു കമന്റിട്ടത്. സിനിമയിലെപ്പോലെയുള്ള നാടകമാണ് ആലത്തൂരില്‍ നടന്നത്. എന്റെ വ്യക്തിപരമായ നിരീക്ഷണത്തില്‍ നിന്നാണ് അത്തരമൊരു കമന്റ് വന്നതെന്ന് നടന്‍ വ്യക്തമാക്കിയിരുന്നു.

ഇര്‍ഷാദിനെ വിമര്‍ശിച്ചുള്ള കുറിപ്പുമായാണ് രാഹുല്‍ മാങ്കൂട്ടമെത്തിയത്. സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആള്‍ക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കല്‍ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇര്‍ഷാദ് അലി സിപി െഎഎംന്റെ തണലില്‍ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്. ഒരു വനിതാ പാര്‍ലമെന്റ് മെമ്പറിനെ വഴിയില്‍ തടഞ്ഞ് CPIM കാര്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍, അവര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കാണുമ്പോള്‍ ഇര്‍ഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെയെന്നായിരുന്നു രാഹുൽ കുറിച്ചത്.


രാഹുലിന്റെ കുറിപ്പ് വൈറലായി മാറിയതിന് പിന്നാലെയായാണ് ഇതേക്കുറിച്ച് ഇർഷാദ് പ്രതികരിച്ചത്. റിപ്പോർട്ടർ ചാനലിനോടായിരുന്നു നടന്റെ പ്രതികരണം. രമ്യ ഹരിദാസ് ആലത്തൂരില്‍ കളിച്ചത് കൃത്യമായൊരു നാടകമാണെന്ന് എല്ലാവര്‍ക്കും അറിയും. എംപി തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള നാടകം ആദ്യത്തേതല്ല. നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. സ്ത്രീയെന്നോ ദളിതയെന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാനദണ്ഡമോ അടിസ്ഥാനമാക്കിയല്ല, ഞാന്‍ നിലപാട് പറയുന്നത്. ഒരു ജനപ്രതിനിധിയുടെ നാടകം കളി കണ്ടപ്പോള്‍ അതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കേണ്ട കാര്യമില്ലല്ലോ. ആരാണെങ്കിലും നമുക്ക് അഭിപ്രായം പറയാമല്ലോ. ഞാന്‍ ചെയ്തത് ഒരു ജനപ്രതിനിധിയോടുള്ള പ്രതികരണം മാത്രമായിരുന്നുവെന്ന് ഇർഷാദ് വ്യക്തമാക്കിയിരുന്നു.

തന്റെ കമന്റിനെക്കുറിച്ച് കൃത്യമായി ഇർഷാദ് വിശദീകരിച്ചിരുന്നുവെങ്കിലും ഒരുവിഭാഗം അദ്ദേഹത്തെ വിമർശിക്കുന്നത് തുടരുകയായിരുന്നു. സിനിമയിൽ‍ നിന്നിട്ടും കിട്ടാത്ത പ്രശസ്തിയാണല്ലോ ഇപ്പോൾ കിട്ടിയത്, സ്ത്രീ സംരക്ഷകരെന്ന് നാടുനീളെ പ്രസംഗിക്കുകയും തരം കിട്ടിയാൽ സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്നവരുടെ കൂടെക്കൂടി ഉള്ള വില കളയരുത് . താനൊക്കെ എന്ത് മനുഷ്യനാടോയെന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.


വിമർശനങ്ങളും മറുപടിയുമൊക്കെയായി സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുക്കുകയായിരുന്നു. അതിനിടയിലാണ് പുതിയ പോസ്റ്റുമായി ഇര്‍ഷാദ് എത്തിയത്. മോനെ, തരക്കാരോട് കളിക്കെടാ, ചെല്ല് എന്നായിരുന്നു അദ്ദേഹം കുറിച്ചത്. പേരെടുത്ത് പറയാതെയുള്ള ഈ മറുപടിക്ക് കൈയ്യടിച്ച് ഒരുവിഭാഗമെത്തിയപ്പോള്‍ മറുവിഭാഗമാവട്ടെ രൂക്ഷമായി വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

Mone, don't play with the class, go - Irshad Ali

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories