ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു മലയാളം സീരിയൽ മേഖലയെ വേദനയിലാഴ്ത്തി നടി അപര്‍ണ്ണ നായര്‍ ആത്മഹത്യ ചെയ്തത്. വൈകിട്ടോടെ വീടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു അപര്‍ണ്ണയെ കണ്ടെത്തിയത്. മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സോഷ്യല്‍ മീഡഡിയയിലും മറ്റും ഇപ്പോഴും ചര്‍ച്ച അപര്‍ണ്ണ തന്നെയാണ്.
അപര്‍ണ്ണയ്ക്ക് രണ്ട് പെണ്‍മക്കളായിരുന്നു. അപര്‍ണ്ണയുടെ മക്കളിലൊരാളെ ദത്തെടുക്കാനുള്ള ആഗ്രഹം സിനിമാ സീരിയല്‍ താരമായ അവന്തിക മോഹന്‍ പ്രകടിപ്പിച്ചിരുന്നു. അതിന്റെ ചില കാര്യങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരദമ്പതികളായ ബീനാ ആന്റണിയും, മനോജ് കുമാറും.
'അന്തരിച്ച നടി അപര്‍ണ്ണ നായരുടെ മകള്‍ക്ക് 'അമ്മ'യാവാന്‍ നടി അവന്തിക മോഹന്‍ തയ്യാര്‍.. പക്ഷെ.'' എന്ന ക്യാപ്ഷനോടെയാണ് മനോജ് വീഡിയോ പങ്കുവച്ചത്. കെ.ജി ജോര്‍ജ്ജിന്റെ വിയോഗത്തെക്കുറിച്ചും മറ്റുമെല്ലാം പറഞ്ഞാണ് മനോജും ബീനാ ആന്റണിയും വീഡിയോ തുടങ്ങുന്നത്.
അപര്‍ണ്ണയുടെ ലൊക്കേഷനിലെ ബിഹേവിയറിനെപ്പറ്റിയും ഇരുവരും വാചാലരാകുന്നുണ്ട്. ഇത്ര ഒതുക്കത്തോടെ സെറ്റില്‍ നില്‍ക്കാറുള്ള അധികം ആളുകളില്ലെന്നും മറ്റുമാണ് അപര്‍ണ്ണയെപ്പറ്റി എല്ലാവരും പറയുന്നത്. ശേഷമാണ് ഇരുവരും അവന്തികയെപ്പറ്റി സംസാരിക്കുന്നത്. ആദ്യം അവന്തിക തങ്ങളെ കണ്ടപ്പോള്‍ പേടിയോടെയാണ് പെരുമാറിയതെന്നും, തങ്ങള്‍ ഭീകരരാണെന്ന് ആരോ പറഞ്ഞ് അവന്തികയെ പേടിപ്പിച്ചതാണെന്നും മനോജ് പറയുന്നുണ്ട്.
എന്നാല്‍ ശേഷം അവന്തികയുമായി നല്ലൊരു ബോണ്ട് ചെയ്‌തെന്നും, അത് ഇപ്പോഴും നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നെന്നും ബീനയും പറയുന്നുണ്ട്. ശേഷമായിരുന്നു അവന്തികയുടെ നല്ല മനസ്സില്‍ തോന്നിയ ഒരു കാര്യം ബീന പങ്കുവച്ചത്. ''അപര്‍ണ്ണയുടെ രണ്ട് കുട്ടികളുടേയും അച്ഛന്മാര്‍ വേറെവേറെയാണ്.
അപര്‍ണ്ണയുടെ ആദ്യത്തെ ഭര്‍ത്താവിലെ കുഞ്ഞ് ഇപ്പോള്‍ താമസിക്കുന്നത്, അപര്‍ണ്ണയുടെ അമ്മയുടെ കൂടെയാണ്. ആ അമ്മയാകട്ടെ ഒരു കാല്‍ മുറിച്ചയാളാണ്. അപര്‍ണ്ണയുടെ ഇളയ കുഞ്ഞിനെ ഇപ്പോഴത്തെ ഭര്‍ത്താവ് കൂടെ കൊണ്ടുപോകുകയും ചെയ്തു. ഇതെല്ലാം അറിഞ്ഞപ്പോഴാണ് അവന്തിക എന്നെ വിളിച്ച്, അപര്‍ണ്ണയുടെ മൂത്ത കുഞ്ഞിനെ ദത്തെടുത്താലോ എന്ന് ചോദിക്കുന്നത്.
അങ്ങനെയാണ് തങ്ങള്‍ അവരുടെ വീടന്വേഷിച്ച് പോയത്. ആദ്യം താമസിച്ച വീട്ടിലല്ല ഇപ്പോള്‍ അവര്‍ താമസിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ ബുദ്ധിമുട്ടിയാണെങ്കിലും അവരെ കണ്ടെത്തി. എന്നാല്‍ മകളുടെ അമ്മൂമ്മയോട് ഞങ്ങള്‍ സംസാരിച്ചപ്പോള്‍, അമ്മൂമ കുട്ടിയെ ദത്തെടുക്കുന്ന കാര്യത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല പറഞ്ഞത്. ഈ കുഞ്ഞിനെ ഒരു വയസുമുതല്‍ നോക്കുന്നത്, അമ്മൂമ്മയാണ് അതുകൊണ്ടുതന്നെ തന്റെ അവസാനംവരെ താന്‍തന്നെ കുഞ്ഞിനെ നോക്കുമെന്നാണ് ആ അമ്മ പറഞ്ഞത്.'' ബീന പറയുന്നു.
#actress #avanthika #intrust #adopt #late #actress #aparnanair #daughter