#ramlabegum | പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

#ramlabegum | പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
Sep 27, 2023 05:13 PM | By Athira V

ക​ഥാ​പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും മാ​പ്പി​ള​പ്പാ​ട്ടി​ലൂ​ടെ​യും മാ​പ്പി​ള​ക​ല​യു​ടെ ത​ന​തു​ശൈ​ലി നി​ല​നി​ര്‍ത്തി​യ ഗായിക റംല ബീഗം അന്തരിച്ചു. 77 വയസായിരുന്നു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‍ലിം വനിതയാണ് റംല ബീഗം.

ആ​ല​പ്പു​ഴ സ​ക്ക​റി​യ ബ​സാ​റി​ല്‍ ഹു​സൈ​ന്‍ യൂ​സ​ഫ് യ​മാ​ന- മ​റി​യം ബീ​വി (ഫ​റോ​ക്ക് പേ​ട്ട) ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​യി 1946 ന​വം​ബ​ര്‍ മൂ​ന്നി​ന് ജ​നി​ച്ച റം​ല ബീ​ഗം ഏ​ഴാം വ​യസു മു​ത​ല്‍ ആ​ല​പ്പു​ഴ ആ​സാ​ദ് മ്യൂ​സി​ക് ട്രൂ​പ്പി​ല്‍ ഹി​ന്ദി ഗാ​ന​ങ്ങ​ള്‍ പാ​ടി​യി​രു​ന്നു.

കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹു​സ്നു​ല്‍ ജ​മാ​ല്‍ ബ​ദ്​​റു​ല്‍ മു​നീ​ര്‍ ക​ഥാ​പ്ര​സം​ഗ​മാ​ണ് ഏ​റെ ശ്ര​ദ്ധേ​യം. 20 ഇ​സ്​​ലാ​മി​ക ക​ഥ​ക​ള്‍ക്ക് പു​റ​മെ ഓ​ട​യി​ല്‍നി​ന്ന്, ശാ​കു​ന്ത​ളം, ന​ളി​നി എ​ന്നീ ക​ഥ​ക​ളും ക​ഥാ​പ്ര​സം​ഗ രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

എട്ടാം വയസിലായിരുന്നു അരങ്ങേറ്റം. എം.എ. റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. മുസ്ലിം കാഥികയുടെ ഈ രംഗപ്രവേശം സ്വീകാര്യതയോടൊപ്പം എതിര്‍പ്പുകളേയും ക്ഷണിച്ചുവരുത്തി.

തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ഹുസനുല്‍ ജമാല്‍ അവതരിപ്പിച്ചു. കോഴിക്കോട് പരപ്പില്‍ സ്‌കൂളിലായിരുന്നു അരങ്ങേറ്റം. മലബാറിലെ ആദ്യ പ്രോ ഗ്രാം.

പിന്നീട് കലാരംഗത്ത് തിരക്കായി. സിംഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇതിനകം നൂറുകണക്കിനു പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു.കേരള സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാര്‍ഡുകള്‍ക്ക് പുറമെ ഗള്‍ഫില്‍നിന്നു വേറെയും നിരവധി പുരസ്‌കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി. ഭർത്താവ്. പരേതനായ കെ.എ. സലാം.

#ramlabegum #passed #away

Next TV

Related Stories
#sajnanoor | ഈ തുകയ്ക്ക് അഡ്ജസ്റ്റ്‌മെന്റിന് ഓക്കെയാണോ എന്ന് ചോദിച്ചു; കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി സജ്‌ന

Dec 11, 2023 10:49 PM

#sajnanoor | ഈ തുകയ്ക്ക് അഡ്ജസ്റ്റ്‌മെന്റിന് ഓക്കെയാണോ എന്ന് ചോദിച്ചു; കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി സജ്‌ന

എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് ഫിറോസും...

Read More >>
#Ranjith | രഞ്ജിത്തിനെതരിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ഡോ. ആർ ബിജു

Dec 11, 2023 08:33 PM

#Ranjith | രഞ്ജിത്തിനെതരിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ഡോ. ആർ ബിജു

തീയറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോ. ബിജുവിന് ഒക്കെ എന്താണ് റെലവൻസ് ഉള്ളതെന്നായിരുന്നു രഞ്ജിത്തിന്റെ...

Read More >>
#hareeshperadi | രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്നേ അറിയേണ്ടൂ; രഞ്ജിത്തിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

Dec 11, 2023 02:57 PM

#hareeshperadi | രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്നേ അറിയേണ്ടൂ; രഞ്ജിത്തിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

മുന്‍പ് ഒരു പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേളയില്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് പരാമര്‍ശിച്ചായിരുന്നു...

Read More >>
#vincy | 'നീ ആരെടാ നാറി?'... സ്ത്രീധനത്തിനെതിരെ പൊളിച്ചടുക്കി വിൻസി, വൈറലായി വീഡിയോ

Dec 10, 2023 05:17 PM

#vincy | 'നീ ആരെടാ നാറി?'... സ്ത്രീധനത്തിനെതിരെ പൊളിച്ചടുക്കി വിൻസി, വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ സജീവമായ വിൻസി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം...

Read More >>
Top Stories










News Roundup