#rameshpisharody | നല്ല ആണത്തമുള്ള ശില്പം; ടൊവിനോയുടെ പോസ്റ്റിന് രമേശ് പിഷാരടിയുടെ കമന്റ്

#rameshpisharody | നല്ല ആണത്തമുള്ള ശില്പം; ടൊവിനോയുടെ പോസ്റ്റിന് രമേശ് പിഷാരടിയുടെ കമന്റ്
Sep 27, 2023 04:27 PM | By Athira V

ടുത്തകാലത്ത് 'പെൺ പ്രതിമ'യാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളിൽ ഒന്ന്. അതിന് തുടക്കമിട്ടതാകട്ടെ അലൻസിയറും. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പെണ്‍ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പ്രസ്താവന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.

വിഷയം ട്രോളുകളിലും നിറഞ്ഞു. ഈ അവസരത്തിൽ ടൊവിനോ തോമസിന്റെ പോസ്റ്റിന് രമേഷ് പിഷാരടി നൽകിയ കമന്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം നേടിയതിന് പിന്നാലെ ടൊവിനോ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.

"നമ്മുടെ ഏറ്റവും വലിയ മഹത്വം എന്നത് ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും അവിടുന്ന് എഴുന്നേൽക്കുന്നതിലാണ്. 2018ൽ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീണുതുടങ്ങി. എന്നാൽ കേരളീയർ എന്താണെന്നാണ് പിന്നീട് ലോകം കണ്ടത്...എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി. ഈ അം​ഗീകാരം എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും...", എന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്.


പോസ്റ്റിന് താഴെ ടൊവിനോയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്ത് എത്തിയത്. ഇവയ്ക്കൊപ്പം 'നല്ല ആണത്തമുള്ള ശില്പം' എന്നാണ് രമേഷ് പിഷാരടി കുറിച്ചത്.

പിഷാരടിയുടെ കമന്റിന് മറുപടിയുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. 'അത് കിടുക്കി, കൊള്ളേണ്ടവർക്ക് കൊള്ളും, ഒന്നു എഴുന്നേറ്റ് ബഹുമാനിക്കാൻ തോന്നുന്നുണ്ടോ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

വിവിധ ട്രോൾ പേജുകളിലും പിഷാരടിയുടെ കമന്റ് നിറയുന്നുണ്ട്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ് ലഭിച്ച വിവരം ഇന്ന് രാവിലെ ആണ് ടൊവിനോ തോമസ് അറിയിച്ചത്. മലയാളത്തിലേക്ക് ഇതാദ്യമായാണ് ഈ ഒരു പുരസ്കാരം വരുന്നത്. ഒപ്പം തെന്നിന്ത്യയിലെ ഒരു നടനും ഇതാദ്യമായാണ് ലഭിക്കുന്നത്.

#rameshpisharody #comment #tovinothomas

Next TV

Related Stories
'വിജേഷേട്ടൻ നിർത്തിയിടത്തുനിന്ന് ഞങ്ങൾ തുടങ്ങുന്നു'; തേവരയിൽ നാടകം തുടരുമെന്ന് ഭാര്യ കബനി

Jan 31, 2026 03:00 PM

'വിജേഷേട്ടൻ നിർത്തിയിടത്തുനിന്ന് ഞങ്ങൾ തുടങ്ങുന്നു'; തേവരയിൽ നാടകം തുടരുമെന്ന് ഭാര്യ കബനി

നാടകം താനും മകളും സുഹൃത്തുക്കളും ചേർന്ന് പൂർത്തിയാക്കുമെന്ന് ഭാര്യ...

Read More >>
'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

Jan 31, 2026 07:58 AM

'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ , റോയിയെ അനുസ്മരിച്ച് നടൻ...

Read More >>
Top Stories










News from Regional Network