#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം
Sep 26, 2023 03:08 PM | By Susmitha Surendran

വിമാന യാത്രയിൽ 13 മണിക്കൂർ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വന്നതിന് പരാതിപ്പെട്ട ന്യൂസിലാൻഡ് ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി.

1,400 ഡോളറിൽ അധികം തുകയാണ് ദമ്പതികൾക്ക് വിമാന കമ്പനി തിരികെ നൽകിയത്. ഏതാണ്ട് 1,16,352 ഇന്ത്യൻ രൂപയോളം വരും ഇത്. കഴിഞ്ഞ ജൂണിൽ ദമ്പതികളായ ഗില്ലും വാറൻ പ്രസും സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ പാരീസിൽ നിന്ന് യാത്ര ചെയ്യവേ ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ദുർഗന്ധം വമിക്കുന്ന നായയായിരുന്നു ഉണ്ടായിരുന്നത്.

ഇതിൽ അസംതൃപ്തരായ ദമ്പതികൾ വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും നായയെ മറ്റൊരു സീറ്റിലേക്ക് മാറ്റാനോ ദമ്പതികൾക്ക് മറ്റൊരു സീറ്റ് നൽകാനോ ജീവനക്കാർക്ക് സാധിച്ചില്ല.

പ്രീമിയം ഇക്കോണമി സീറ്റുകളുടെ അഭാവം മൂലമാണ് ഇവർക്ക് മറ്റൊരു സീറ്റ് ലഭിക്കാതെ പോയത്. ഇക്കോണമി ഭാഗത്തിന്‍റെ പിൻഭാഗത്ത് സീറ്റുകൾ ഉണ്ടെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും ദമ്പതികൾ അങ്ങോട്ട് മാറാൻ തയ്യാറായില്ല.

പ്രീമിയം ഇക്കോണമി സീറ്റുകൾക്കായി പണം നൽകിയതിനാൽ, തങ്ങള്‍ക്ക് ആ സീറ്റുകള്‍ തന്നെ വേണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തുടര്‍ച്ചായായി മണിക്കൂറുകളോളം നായയുടെ അരികിലിരുന്നുള്ള യാത്ര അസഹനീയമായതോടെ ദമ്പതികൾ ഇക്കോണമി സീറ്റിലേക്ക് മാറാൻ തീരുമാനിച്ചു.

സംഭവത്തിന് ശേഷം എയർലൈൻ ദമ്പതികളോട് ക്ഷമാപണം നടത്തുകയും 73 ഡോളറിന്‍റെ രണ്ട് ഗിഫ്റ്റ് വൗച്ചറുകൾ അവർക്ക് നൽകുകയും ചെയ്തു.

എന്നാൽ, പ്രീമിയം ഇക്കോണമിയിൽ നിന്ന് ഇക്കോണമിയിലേക്ക് സീറ്റ് മാറിയതിനാൽ തങ്ങളുടെ ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ പരാതി നൽകുകയായിരുന്നു. തുടർന്ന് എയർലൈൻ ഒരാൾക്ക് 200 ഡോളറിന്‍റെ യാത്രാ വൗച്ചർ വാഗ്ദാനം ചെയ്തു, എന്നാല്‍, ഈ സൗജന്യവും നിരസിച്ച ദമ്പതികൾ വീണ്ടും വിമാന ടിക്കറ്റ് ചാർജ് മുഴുവൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു.

ഒടുവിൽ ദീർഘനേരത്തെ ചർച്ചകൾക്ക് ശേഷം സിംഗപ്പൂർ എയർലൈൻസ് ദമ്പതികളുടെ ആവശ്യത്തിന് വഴങ്ങി. എയർലൈൻസിൽ നിന്ന് 1,410 ഡോളർ ഇവർക്ക് ലഭിച്ചെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.

#couple #had #sit #next #dog #13 #hours #flight #awarded #compensation #Rslakh

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall