#madhu | സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു; മധുവിന് ആജീവനാന്ത പുരസ്കാരം

#madhu | സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു; മധുവിന് ആജീവനാന്ത പുരസ്കാരം
Sep 25, 2023 09:24 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു. നടൻ പത്മശ്രീ മധുവിനും കർഷകനായ പത്മശ്രീ ചെറുവയൽ കെ രാമനും ആജീവനാന്ത പുരസ്കാരം.

കലാ, സാഹിത്യം എന്നീ മേഖലയിൽ പ്രശസ്ത ശില്പി വത്സൻ കൊല്ലേരി, പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി, കായിക മേഖലയിലെ മികവിന് ഡോക്ടർ പി സി ഏലിയാമ്മ, ജി രവീന്ദ്രൻ കണ്ണൂർ എന്നിവർക്കും പുരസ്കാരം. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കോഴിക്കോട് ജില്ലയ്ക്ക് ലഭിച്ചു.

മികച്ച കോർപ്പറേഷനുള്ള പുരസ്കാരം കോഴിക്കോട് കോർപ്പറേഷനും മികച്ച മുനിസിപ്പാലിറ്റിക്കുള്ള പുരസ്കാരം നിലമ്പൂർ മുനിസിപ്പാലിറ്റിക്കും ലഭിച്ചു. ഒല്ലൂക്കരയാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. എലിക്കുളം, അന്നമനട എന്നിവ മികച്ച പഞ്ചായത്തുകളായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച എൻജിഒക്കുള്ള പുരസ്കാരം ഇടുക്കി ജില്ലയിലെ വൊസാർഡും, മെയിന്റനൻസ് റിബ്യൂണലിനുള്ള പുരസ്കാരം ഫോർട്ട് കൊച്ചിയും നേടി.

വയോജന മേഖലയിൽ ശ്ലാഘനീയമായ സേവനം കാഴ്ച വെച്ചിട്ടുള്ള മുതിർന്ന പൗരന്മാർക്കും വിവിധ സർക്കാർ സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡുകളാണ് മന്ത്രി ഡോക്ടർ ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

#madhu #StateGovt #AgedServiceAwards #Announced #Lifetimeaward #Madhu

Next TV

Related Stories
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










News Roundup






https://moviemax.in/-