ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂപ്പര്‍താരം മോഹന്‍ലാല്‍. ദര്‍ശനം നടത്തി പുറത്ത് എത്തിയ മോഹന്‍ലാലിനെ ക്ഷേത്ര ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തിങ്കളാഴ്ച രാവിലെയാണ് മോഹന്‍ലാല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.
നേര് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറച്ച് ആഴ്ചകളായി മോഹന്‍ലാല്‍ തിരുവനന്തപുരത്തുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തുന്നത്.
2016ലാണ് അവസാനമായി മോഹന്‍ലാല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. സുഹൃത്തുക്കളായ ജി സുരേഷ് കുമാര്‍, സനില്‍ കുമാര്‍ എന്നിവര്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.
#Mohanlal #visited #Padmanabhaswamy #Temple #pictures