#KGGeorge | ‘ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തി’; കെ.ജി ജോർജിനെ അനുസ്മരിച്ച് നടൻ അശോകൻ

#KGGeorge | ‘ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തി’; കെ.ജി ജോർജിനെ അനുസ്മരിച്ച് നടൻ അശോകൻ
Sep 24, 2023 11:29 AM | By Susmitha Surendran

സംവിധായകൻ കെ.ജി ജോർജിന്റെ വേർപാടിന്റെ ഞെട്ടലിലാണ് സിനിമാലോകവും മലയാളി പ്രേക്ഷകരും .  ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തിയാണ് കെ.ജി ജോർജ് എന്ന് നടൻ അശോകൻ . എന്നും മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാണ് അദ്ദേഹമെന്നും നടൻ അശോകൻ പറഞ്ഞു.

‘സിനിമയെ അത്രത്തോളം സ്‌നേഹിക്കുകയും, മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകനാണ് കെ.ജി ജോർജ്. രണ്ട് സിനിമകളിലേ അദ്ദേഹത്തിനൊപ്പം എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുള്ളു’ – അശോകൻ പറഞ്ഞു.


1981 ൽ യവനികയിലാണ് അശോകൻ ആദ്യമായി കെ.ജി ജോർജിനൊപ്പം പ്രവർത്തിക്കുന്നത്. പിന്നീട് 1985 ൽ ഇരകൾ എന്ന കെ.ജി ജോർജ് ചിത്രത്തിലും അശോകൻ വേഷമിട്ടു.

അദ്ദേഹത്തിന് കിട്ടാവുന്ന നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിക്കാതെ പോയെന്നും അശോകൻ അനുസ്മരിച്ചു. ഇന്ന് രാവിലെയാണ് കെ.ജി ജോർജ് അന്തരിച്ചത്. 77 വയസായിരുന്നു.

കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.

#person #capable #making #any #kind #films #Actor #Ashoka #memory #KGGeorge

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories