#classbyasoldier | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയുടെ 'ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ ചിത്രത്തിലെ ഗാനം റിലീസായി

#classbyasoldier | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയുടെ 'ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ ചിത്രത്തിലെ ഗാനം റിലീസായി
Sep 23, 2023 10:42 PM | By Nivya V G

( moviemax.in ) വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’. ചിത്രത്തിലെ ‘ഉയിരാണച്ഛന്‍' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു.

ചിത്രത്തിൽ ഗായകനും നടനുമായ വിജയ് യേശുദാസ്, മീനാക്ഷി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈനിക നായക കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ളാക്കാട്ടൂര്‍ എം.ജി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചിന്മയി. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയാണിത്.

കലാഭവന്‍ ഷാജോണ്‍, മീനാക്ഷി, ശ്വേത മേനോന്‍, ഡ്രാക്കുള സുധീര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ‘സാഫ്നത്ത് ഫ്നെയാ’ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

തിരക്കഥ - അനില്‍രാജ്, ഛായാഗ്രഹണം - ബെന്നി ജോസഫ്, എഡിറ്റര്‍ – മനു ഷാജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുഹാസ് അശോകന്‍ നിര്‍വ്വഹിക്കുന്നു. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മന്‍സൂര്‍ അലി, കല – ത്യാഗു തവന്നൂര്‍, മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യൂം – സുകേഷ് താനൂര്‍, അസ്സി ഡയറക്ടര്‍ – ഷാന്‍ അബ്ദുള്‍ വഹാബ്, അലീഷ ലെസ്സ്‌ലി റോസ്, പി. ജിംഷാര്‍, ബി.ജി.എം. – ബാലഗോപാല്‍, കൊറിയോഗ്രാഫര്‍ – പപ്പു വിഷ്ണു, വിഎഫ്എക്സ് – ജിനേഷ് ശശിധരന്‍ (മാവറിക്സ് സ്റ്റുഡിയോ).

ആക്ഷന്‍ – ബ്രൂസിലിരാജേഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഖില്‍ പരക്ക്യാടന്‍, ധന്യ അനില്‍, സ്റ്റില്‍സ് – പവിന്‍ തൃപ്രയാര്‍, പി ആര്‍ ഓ സുനിത സുനില്‍, ഡിസൈനര്‍ – പ്രമേഷ് പ്രഭാകര്‍, ക്യാമറ അസോസിയേറ്റ് – രതീഷ് രവി എന്നിവർ നിർവഹിക്കുന്നു.

#india's #youngest #director's #movie #classbyasoldier ​​#song #released

Next TV

Related Stories
'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

Jan 28, 2026 04:24 PM

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ...

Read More >>
സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Jan 28, 2026 02:50 PM

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ...

Read More >>
രൗദ്രഭാവത്തിൽ തെയ്യം, തീക്ഷ്ണ നോട്ടവുമായി പ്രവീൺ ,'വവ്വാൽ' പുതിയ പോസ്റ്റർ വൈറൽ

Jan 28, 2026 01:04 PM

രൗദ്രഭാവത്തിൽ തെയ്യം, തീക്ഷ്ണ നോട്ടവുമായി പ്രവീൺ ,'വവ്വാൽ' പുതിയ പോസ്റ്റർ വൈറൽ

രൗദ്രഭാവത്തിൽ തെയ്യം, തീക്ഷ്ണ നോട്ടവുമായി പ്രവീൺ ,'വവ്വാൽ' പുതിയ പോസ്റ്റർ...

Read More >>
പദയാത്ര'യുടെ സെറ്റിൽ പത്മഭൂഷൺ തിളക്കം; മമ്മൂട്ടിയെ ആദരിച്ച് അടൂർ ഗോപാലകൃഷ്ണൻ

Jan 28, 2026 12:37 PM

പദയാത്ര'യുടെ സെറ്റിൽ പത്മഭൂഷൺ തിളക്കം; മമ്മൂട്ടിയെ ആദരിച്ച് അടൂർ ഗോപാലകൃഷ്ണൻ

പദയാത്ര'യുടെ സെറ്റിൽ പത്മഭൂഷൺ തിളക്കം മമ്മൂട്ടിയെ ആദരിച്ച് അടൂർ...

Read More >>
ജോർജുകുട്ടിയും റാണിയും വരും മുൻപേ 'റോസ്‍ലിൻ' എത്തുന്നു; ആകാംക്ഷയുണർത്തി ജീത്തു ജോസഫിന്റെ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ

Jan 28, 2026 09:36 AM

ജോർജുകുട്ടിയും റാണിയും വരും മുൻപേ 'റോസ്‍ലിൻ' എത്തുന്നു; ആകാംക്ഷയുണർത്തി ജീത്തു ജോസഫിന്റെ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ

ജോർജുകുട്ടിയും റാണിയും വരും മുൻപേ 'റോസ്‍ലിൻ' എത്തുന്നു; ആകാംക്ഷയുണർത്തി ജീത്തു ജോസഫിന്റെ പുതിയ ഇൻവെസ്റ്റിഗേറ്റീവ്...

Read More >>
'അനാർക്കലിയ്ക്ക്’ ശേഷം; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം 'കൊറഗജ്ജ'

Jan 27, 2026 06:41 PM

'അനാർക്കലിയ്ക്ക്’ ശേഷം; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം 'കൊറഗജ്ജ'

; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം...

Read More >>
Top Stories